ദൈവത്തിന്‍റെ രൂപം പേറുന്ന മനുഷ്യരോരുത്തരും വിലപ്പെട്ടവര്‍: മാര്‍ ജോസ് പുളിക്കല്‍

ദൈവത്തിന്‍റെ രൂപം പേറുന്ന മനുഷ്യരോരുത്തരും വിലപ്പെട്ടവര്‍: മാര്‍ ജോസ് പുളിക്കല്‍

പ​ഴ​യി​ടം: ആ​തു​ര ശു​ശ്രൂ​ഷ ഒ​രു ഈ​ശ്വ​ര​പൂ​ജ​യാ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ രൂ​പം പേ​റു​ന്ന ഓ​രോ മ​നു​ഷ്യ വ്യ​ക്തി​യും വി​ല​പ്പെ​ട്ട​വ​രാ​ണെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. എ​കെ​എം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ദ​ശ​വ​ത്സ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.

മാ​ർ കാ​വു​കാ​ട്ട് പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഈ ​സ്ഥാ​പ​നം എ​ല്ലാ​വ​രി​ലേ​ക്കും പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​ത് കാ​രു​ണ്യ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ക​ണം. അ​പ​ര​ന്‍റെ മു​റി​പ്പാ​ടു​ക​ളും ക​ണ്ണീ​രും ക്രി​സ്തു​വി​ന്‍റേ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് മ​ദ​ർ തെ​രേ​സ പാ​വ​പ്പെ​ട്ട​വ​രെ​യും ആ​ലം​ബ ഹീ​ന​രെ​യും ശു​ശ്രൂ​ഷി​ച്ച​ത്. ധ​ന്യ​ൻ മ​ത്താ​യി ക​ദ​ളി​ക്കാ​ട്ടി​ൽ അ​ച്ച​ൻ ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ കാ​രു​ണ്യ​ത്തി​ന്‍റെ അ​ഗ്നി മ​റ്റു​ള്ള​വ​രി​ലേ​ക്കു ക​ത്തി​പ്പ​ട​രാ​ൻ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​മാ​ണ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫാ. ​തോ​മ​സ് പാ​ല​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ ഇ​ന്ന​സെ​ന്‍റ് തെ​രേ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ട​ക്കേ​ൽ, ഡോ. ​മി​നി, മി​നി ചെ​റി​യാ​ൻ, സി​സ്റ്റ​ർ ലി​സ ജോ​സ്, സി​സ്റ്റ​ർ ലി​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login