“ദൈ​വം അ​നു​ഗ്ര​ഹി​ച്ചു ന​ല്കി​യ എ​ല്ലാ ന​ന്മ​ക​ൾ​ക്കും​പ്ര​തി ന​ന്ദി പ്ര​കാ​ശി​പ്പി​ക്ക​ണം”

“ദൈ​വം അ​നു​ഗ്ര​ഹി​ച്ചു ന​ല്കി​യ എ​ല്ലാ ന​ന്മ​ക​ൾ​ക്കും​പ്ര​തി ന​ന്ദി പ്ര​കാ​ശി​പ്പി​ക്ക​ണം”

കോ​ക്കു​ന്ന്: സു​വി​ശേ​ഷാ​ധി​ഷ്ഠി​ത ജീ​വി​ത​ത്തി​ലൂ​ടെ സ​ന്തോ​ഷ​മു​ണ്ടാ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ.

 സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ന്നു​വ​ന്ന കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വം അ​നു​ഗ്ര​ഹി​ച്ചു ന​ല്കി​യ എ​ല്ലാ ന​ന്മ​ക​ൾ​ക്കും​പ്ര​തി ന​ന്ദി പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്നും സ​ഹ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ഴും ദൈ​വ​ത്തെ​പ്ര​തി സ​ഹി​ക്കു​വാ​നും ത​ന്‍റെ ല​ക്ഷ്യം മ​റ​ന്നു പോ​കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​വാ​നും ഇ​ട​വ​രു​ത്ത​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

എ​രു​മേ​ലി കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​റും സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ ടീ​മി​നോ​ടൊ​പ്പം വി​കാ​രി ഫാ. ​ജോ​സ​ഫ് കു​രി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ന്‍റോ ഇ​ഞ്ചി​ക്കാ​ലാ​യി​ലും വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ല്കി. ക​ണ്‍​വ​ൻ​ഷ​നി​ൽ ജാ​തി​മ​ത ഭേ​ദ​മേ​ന്യെ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

You must be logged in to post a comment Login