മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായി

മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായി

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിഷിക്തനായി. സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു മെത്രാഭിഷേകചടങ്ങുകള്‍.

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചാന്‍സിലര്‍ ഫാ. തോമസ് തെങ്ങുംപള്ളിയില്‍ , ജോസഫ് പാംപ്ലാനിയെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വായിച്ചു. ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും നടന്നു.

കര്‍ദിനാള്‍ മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ് ഡോഎം സൂസെപാക്യം, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി തുടങ്ങിവരുള്‍പ്പെടെ 34 മെത്രാന്മാര്‍ പങ്കെടുത്തു.

You must be logged in to post a comment Login