ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം ;മാർ ജോസഫ് സ്രാന്പിക്കൽ

ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം ;മാർ ജോസഫ് സ്രാന്പിക്കൽ

സ്റ്റീവനേജ്: പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം എന്ന് മാർ ജോസഫ് സ്രാന്പിക്കൽ. സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് ഇടവകയിൽ നടന്ന തിരുനാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രിയപ്പെട്ടവർക്ക് ദൈവം നൽകുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്ടപ്പെടുന്ന രൂപത്തിൽ വളർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണ്. ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ടു നടത്തിയ തന്‍റെ സന്ദേശത്തിൽ “ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാൻ ജാഗരൂകയായിരിക്കണമെന്നും മാർ സ്രാന്പിക്കൽ പറഞ്ഞു.

തുടർന്നു തിരുനാളിന് തുടക്കം കുറിച്ച് മാർ സ്രാന്പിക്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു.  ആഘോഷമായ തിരുനാൾ കുർബാനക്ക് കാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാൻസുവ പത്തിൽ, സോണി കടന്തോട് എന്നിവർ സഹകാർമികരായിരുന്നു.

You must be logged in to post a comment Login