ദൈവപദ്ധതികളോട് വിശുദ്ധ ജോസഫിനെ പോലെ സഹകരിക്കണം: ബിഷപ് മാര്‍ സ്രാമ്പിക്കല്‍

ദൈവപദ്ധതികളോട് വിശുദ്ധ ജോസഫിനെ പോലെ സഹകരിക്കണം: ബിഷപ് മാര്‍ സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വിശുദ്ധ യൗസേപ്പിതാവിനെപോലെ സഹകരിക്കാന്‍ എല്ലാ സഭാമക്കളും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ ജോസഫിന്റെ തിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

രൂപതയില്‍ ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ കൂദാശയ്ക്കും വൈദികവിശ്വാസി പ്രതിനിധികളുടെ സമ്മേളനവും ഇതോട് അനുബന്ധിച്ച് നടന്നു മാര്‍. സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നിര്‍വഹിച്ചു. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വിശുദ്ധ തൈലത്തില്‍ സഭാമക്കള്‍ അനുഭവിക്കുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

You must be logged in to post a comment Login