മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം നാളെ

മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം നാളെ

കൊല്ലം: കൊല്ലം രൂപതയുടെ നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞു 2.30ന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടക്കും. ചടങ്ങുകള്‍ക്കു കൊല്ലം രൂപത ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശം നല്‍കും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും മുന്നൂറില്‍പ്പരം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുക്കര്‍മങ്ങളിലും പങ്കുചേരും.

You must be logged in to post a comment Login