ബിഷപ് ഡോ. മാക്സ്‌വെൽ വാലന്‍റൈൻ നൊറോണ ദിവംഗതനായി

ബിഷപ് ഡോ. മാക്സ്‌വെൽ വാലന്‍റൈൻ നൊറോണ ദിവംഗതനായി

കോഴിക്കോട്: കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്‌വെൽ വാലന്‍റൈൻ നൊറോണ ദിവംഗതനായി. 93 വയസായിരുന്നു. ഞായറാഴ്ച രാത്രി 11.20ന് കോഴിക്കോട് വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി കോഴിക്കോട് ബിഷപ് ഹൗസിൽ വിശ്രമ ജീവിതത്തിലായിരുന്നു.

കോഴിക്കോട് രൂപതയുടെ നാലാമത്തേതും രൂപതയിലെ ആദ്യ തദ്ദേശീയനുമായ ബിഷപ്പുമായിരുന്നു ഡോ. മാക്സ്‌വെൽ നൊറോണ. ബിഷപ് അൽദോ മരിയാ പത്രോണിയിൽനിന്ന് 1980ലാണ് രൂപതയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. 22 വർഷക്കാലം അദ്ദേഹം കോഴിക്കോട് രൂപതയെ നയിച്ചു.

You must be logged in to post a comment Login