അബോര്‍ഷനെ അനുകൂലിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു കത്തോലിക്കനാകാന്‍ കഴിയില്ല

അബോര്‍ഷനെ അനുകൂലിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു കത്തോലിക്കനാകാന്‍ കഴിയില്ല

ലാന്‍കാസ്റ്റര്‍: കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസജീവിതത്തോട് സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്കൊരിക്കലും അബോര്‍ഷനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ബിഷപ് മൈക്കല്‍ കാംബെല്‍.

മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. പ്രത്യേകിച്ച് അമ്മയുടെ ഗര്‍ഭത്തിലായിരിക്കുന്ന ജീവന്‍. അതുപോലെ വൃദ്ധര്‍..മാനസികവും ശാരീരികവുമായി കുറവുകളുള്ളവര്‍..ഇവരുടെയെല്ലാം ജീവന്‍ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ പേരില്‍ മാത്രം കത്തോലിക്കാ വിശ്വാസം പുലര്‍ത്തിക്കൊണ്ട് പൊതുസമൂഹത്തിന്റെ മുമ്പില്‍ നാം പലപ്പോഴും തല കുനിക്കുന്നു.യഥാര്‍ത്ഥ കത്തോലിക്കര്‍ രാജ്യത്തെ വിശുദ്ധീകരിക്കാനും മാനുഷികവല്ക്കരിക്കാനും കടമയുള്ളവരാണ്. സഭയുടെ പ്രബോധങ്ങളിലേക്ക് ആളുകളെ നയിക്കാന്‍ കഴിയുന്നവരാണ്. പല കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും ജീവനുവേണ്ടിയുള്ള സഭയുടെ നിലപാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.

അബോര്‍ഷന് എതിരെയുള്ള പോരാട്ടത്തില്‍ ഈ ജപമാല മാസത്തില്‍ നാം കൂടുതലായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

 

You must be logged in to post a comment Login