സ്വവര്‍ഗ്ഗവിവാഹത്തിന് സര്‍വ്വേ നടത്തി ഭരണകൂടം കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഉപവാസ പ്രാര്‍ത്ഥന സംഘടിപ്പിച്ച് സഭ

സ്വവര്‍ഗ്ഗവിവാഹത്തിന് സര്‍വ്വേ നടത്തി ഭരണകൂടം കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഉപവാസ പ്രാര്‍ത്ഥന സംഘടിപ്പിച്ച് സഭ

സിഡ്‌നി: ഓസ്‌ട്രേലിയായില്‍ സ്വവര്‍ഗവിവാഹം നിയമസാധുത കൈവരിക്കുന്നതിനുള്ള വോട്ടര്‍ സര്‍വ്വേ നടത്തുമ്പോള്‍ ഇതിനെതിരെ ഒക്ടോബര്‍ മാസം മുഴുവന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയാണ് ഇവിടെത്തെ കത്തോലിക്കാസഭ. സ്വഭാവികവിവാഹബന്ധങ്ങളെയും കുടുംബങ്ങളെയും ശക്തീകരിക്കാനായി ഉപവാസപ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് ബിഷപ് മൈക്കല്‍ കെന്നഡി ആഹ്വാനം ചെയ്തിരിക്കുന്നത്.

അര്‍മിഡെല്‍ രൂപതാധ്യക്ഷനായ ഇദ്ദേഹം വീഡിയോ സന്ദേശത്തിലൂടെയാണ് രാജ്യം മുഴുവന്‍ അടുത്ത മാസം ഉപവാസമെടുത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ നേതാക്കന്മാര്‍ക്ക് വേണ്ടി, വിവാഹത്തെക്കുറിച്ചുള്ള ദൈവഹിതം നമ്മുടെ രാജ്യത്ത് നടപ്പിലാകാന്‍ വേണ്ടി.. അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഈ ആഴ്ച മുതലാണ് വിവാഹബന്ധങ്ങളെ പുനനിര്‍വചിക്കാനുള്ള ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ വേണ്ടി ബാലറ്റ് സര്‍വ്വേ ഗവണ്‍മെന്റ് ആരംഭിക്കുന്നത്. നവംബര്‍ 7 വരെ ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.

You must be logged in to post a comment Login