ഞാ​​​ൻ ഈ​​​ശോ​​​യു​​​ടെ കൂ​​​ടെ​​യാ​​ണോ? എല്ലാവരും ചോദിക്കേണ്ട ചോദ്യം: മാര്‍ ആലപ്പാട്ട്

ഞാ​​​ൻ ഈ​​​ശോ​​​യു​​​ടെ കൂ​​​ടെ​​യാ​​ണോ?   എല്ലാവരും ചോദിക്കേണ്ട ചോദ്യം: മാര്‍ ആലപ്പാട്ട്

ചാ​​​ല​​​ക്കു​​​ടി: ദൈ​​​വ​​​വ​​​ച​​​ന​​​ത്തി​​​ലൂ​​​ടെ മ​​​നു​​​ഷ്യ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ന്‍റെ ലോ​​​ക​​​ത്തു​​​നി​​​ന്നു മ​​​നു​​​ഷ്യ​​​ൻ ഈ​​​ശോ​​​യു​​​ടെ വ​​​ഴി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ര​​​ണം. ന​​​മ്മു​​​ടെ ക​​​ർ​​​മ​​​രം​​​ഗ​​​ത്ത് നാം ​​​സ്വ​​​യം ചോ​​​ദി​​​ക്ക​​​ണം, ഞാ​​​ൻ ഈ​​​ശോ​​​യു​​​ടെ കൂ​​​ടെ​​യാ​​ണോ എ​​​ന്ന്. വ​​​ച​​​നം അ​​​നു​​​സ​​രി​​ച്ച് ജീ​​​വി​​​തം ക​​​രു​​​പി​​​ടി​​​പ്പി​​​ച്ച് സു​​​താ​​​ര്യ​​​ത​​​യു​​​ള്ള മ​​​നു​​​ഷ്യ​​​രാ​​​യി നാം ​​​മാ​​​റ​​​ണം. ചി​​​ന്ത​​ക​​ളും പ്ര​​​വൃ​​​ത്തി​​​ക​​​ളും ത​​​മ്മി​​​ൽ ബ​​​ന്ധം വേ​​​ണം. ത്യാ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യും പ​​​ശ്ചാ​​​ത്താ​​​പ​​​ത്തി​​​ലൂ​​​ടെ​​​യും ദാ​​​ന​​​ധ​​​ർ​​​മം ചെ​​​യ്തും യേ​​​ശു​​​വി​​​ന്‍റെ വ​​​ഴി​​​യി​​​ലേ​​​ക്കു വ​​​ര​​​ണ​​​മെ​​​ന്നു ബി​​​ഷ​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

You must be logged in to post a comment Login