ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മെത്രാഭിഷിക്തനായി

ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി   മെത്രാഭിഷിക്തനായി

കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​നാ​യി ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​ഷി​ക്ത​നാ​യി. കൊ​ല്ലം ഫാ​ത്തി​മാ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ച​ട​ങ്ങു​ക​ൾ​ക്ക് രൂ​പ​താ മെ​ത്രാ​നും അ​പ്പോ​സ്ത​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ക​ണ്ണൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ മെ​ത്രാ​നു​മാ​യ ഡോ.​സൂ​സൈ​പാ​ക്യം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ 30 മെ​ത്രാന്‍മാ​രും 300-ൽ​പ്പ​രം വൈ​ദി​ക​രും ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​ത്തി​ലും തി​രു​ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്നു. തു​ട​ർ​ന്ന് മെ​ത്രാ​ൻ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ന​ന്ദി​യ​ർ​പ്പി​ച്ച് പ്ര​സം​ഗി​ച്ചു.

ഏ​ഷ്യ​യി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ല​ത്തി​ന്‍റെ നാ​ലാ​മ​ത്തെ ത​ദ്ദേ​ശീ​യ മെ​ത്രാ​നാ​ണ് മാ​ർ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.

You must be logged in to post a comment Login