ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനം ഞായറാഴ്ച

ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനം ഞായറാഴ്ച

ഹൈദരാബാദ്: സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച പുതിയ രൂപതയായ  ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിനു  തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ബാലാപൂരിലെ സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വെന്‍ഷന്‍ ഹാളാണ് വേദി .

ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും.  സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും.വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള പ്രത്യേക സമിതിയുടെ സെക്രട്ടറി ഡോ. സിറില്‍ വാസിലും ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. തുമ്മാ ബാലയും പങ്കെടുക്കും.

പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്  പ്രസംഗിക്കും. ഭാരതത്തിനകത്തും പുറത്തും നിന്നായി 60 മെത്രാന്മാരും റോമില്‍നിന്നുള്ള പ്രത്യേക പ്രതിനിധികളും പങ്കെടുക്കും.

You must be logged in to post a comment Login