ബി​​​ഷ​​​പ് സെ​​​ബാ​​​സ്റ്റ്യ​​​ൻ  പൊ​​​ഴോ​​​ലി​​​പ്പ​​​റന്പില്‍ ഹൊസൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായി

ബി​​​ഷ​​​പ്  സെ​​​ബാ​​​സ്റ്റ്യ​​​ൻ  പൊ​​​ഴോ​​​ലി​​​പ്പ​​​റന്പില്‍ ഹൊസൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായി

നു​​​ത്ത​​​ൻ​​​ചേ​​​രി: ഹൊ​​​സൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​വും നി​​​യു​​​ക്ത ബി​​​ഷ​​​പ് മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ  പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​വും ന​​​ട​​​ന്നു. ചെ​​​ന്നൈ മി​​​ഷ​​​നി​​​ലെ നു​​​ത്ത​​​ൻ​​​ചേ​​​രി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടിനാണ് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി​​​ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ  സ്വാഗതം നേര്‍ന്നതോടെ ചടങ്ങുകള്‍ക്ക് ആരംഭമായി.

തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ധ​​​ർ​​​മ​​​പു​​​രി രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​ലോ​​​റ​​​ൻ​​​സ് പ​​​യ​​​സ് ദൊ​​​രൈ രാ​​​ജ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സീ​​​റോ – മ​​​ല​​​ബാ​​​ർ ചെ​​​ന്നൈ മി​​​ഷ​​​ൻ കോ – ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് ഇ​​​രി​​​ന്പ​​​ൻ ആ​​​ർ​​​ച്ച് ഡീ​​​ക്ക​​​നാ​​​യി​​​രു​​​ന്നു. മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്ക്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ ല​​​ത്തീ​​​നി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​പ​​​ത്രം വാ​​​യി​​​ച്ചു.

You must be logged in to post a comment Login