മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി മ്യൂസിയം ഉദ്ഘാടനം ചെയ്തു

മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി മ്യൂസിയം ഉദ്ഘാടനം ചെയ്തു

ത​​​ല​​​ശേ​​​രി: അതിരൂപതയുടെ ആദ്യ മെത്രാനും കുടിയേറ്റജനതയുടെ പിതാവുമായ ബിഷപ്  സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി​​​യു​​​ടെ ജീ​​​വി​​​ത​​​ച​​​രി​​​ത്രം വ​​​ര​​​ച്ചു​​​കാ​​​ട്ടു​​​ന്ന മ്യൂ​​​സി​​​യം ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ത​​ല​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം, താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

മാ​​​ർ വ​​​ള്ളോ​​​പ്പി​​​ള്ളി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​റി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച മ്യൂ​​​സി​​​യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. യു​​​ഗ​​​പ്ര​​​ഭാ​​​വ​​​നാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി​​​യു​​​ടെ 1911 മു​​​ത​​​ൽ 2006 വ​​​രെ​​​യു​​​ള്ള  ജീ​​​വി​​​ത​​​മാ​​​ണ് അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്ത് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മ്യൂ​​​സി​​​യത്തിലുള്ളത്.

 മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഭാ​​​ഗ്യം​​​ല​​​ഭി​​​ച്ച മാ​​​ർ‌ വ​​​ള്ളോ​​​പ്പി​​​ള്ളി​​​യു​​​ടെ മു​​​ടി​​​യും (തൊ​​​പ്പി) അം​​​ശ​​​വ​​​ടി​​​യും തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ളും മോ​​​തി​​​ര​​​വും ക​​​ട്ടി​​​ലും ഹാ​​​ർ​​​മോ​​​ണി​​​യ​​​വും ക​​​സേ​​​ര​​​യും മേ​​​ശ​​​യും അ​​​ല​​​മാ​​​ര​​​യു​​​മെ​​​ല്ലാം മ്യൂ​​​സി​​​യ​​​ത്തി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ചി​​​ത്ര​​​ങ്ങ​​​ൾ ലി​​​ഗി​​​നേ​​​ഷ് മൊ​​​കേ​​​രി​​​യും പ്ര​​​തി​​​മ​​​ക​​ൾ പ്ര​​​ജീ​​​ഷ് ക​​​ക്ക​​​ട്ടി​​​ലും റി​​​ലീ​​​ഫ് ജോ​​​ലി​​​ക​​​ൾ പോ​​​ൾ​​​സ് ക​​​രു​​​ക്കു​​​ട്ടി​​​യു​​​മാ​​​ണു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. മാ​​​ർ വ​​​ള്ളോ​​​പ്പി​​​ള്ളി ക​​​ട​​​ന്നു​​​വ​​​ന്ന വ​​​ഴി​​​ക​​​ൾ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന 10 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ആ​​​റു മി​​​നി​​​റ്റു​​​ള്ള ഗാ​​​ന​​​വും മ്യൂ​​​സി​​​യ​​​ത്തി​​​ൽ  ക്രമീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login