മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം 12ന് ​​

മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം 12ന് ​​

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ​​മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​ക​​ർ​​മ്മ​​ങ്ങ​​ൾ 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​ മെ​​ത്രാ​ന്മാ​​രെയും മ​​റ്റു വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളെ​​യും ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. 1.45നു ​​മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണം ക​​ത്തീ​​ഡ്ര​​ൽ മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് ര​​ണ്ടി​​നു ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കു​​ന്ന അ​​ഭി​​ഷേ​​ക ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​താ മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നും കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​പാ​​ക്യം തി​​രു​​വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.

നി​​യു​​ക്ത മെ​​ത്രാ​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ഫാ.​​ജോ​​ർ​​ജ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ ആ​​ർ​​ച്ച്ഡീ​​ക്ക​​നാ​​കും. അ​​ഭി​​ഷേ​​ക ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ ആ​​രം​​ഭ​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ.​ആ​​ന്‍റ​​ണി കൊ​​ള്ള​​ന്നൂ​​ർ നി​​യു​​ക്ത ​മെ​​ത്രാ​​ന്‍റെ നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് വാ​​യി​​ക്കും. വ​​ത്തി​​ക്കാ​​ൻ പൗ​​ര​​സ്ത്യ തി​​രു​​സം​​ഘ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ ലെ​​യ​​നാ​​ർ​​ഡോ സാ​​ന്ദ്രി​​യു​​ടെ​​യും ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ.​​ജാം​​ബ​​ത്തി​​സ്ത ദി​​ക്വാ​​ത്രോ​​യു​​ടെ​​യും ആ​​ശം​​സ​​ക​​ൾ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ ട്രി​​ബ്യൂ​​ണ​​ൽ ആ​​ൻ​​ഡ് പോ​​സ്റ്റുലേറ്റർ ജ​​ന​​റ​​ൽ പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ.​​ജോ​​സ് ചി​​റ​​മ്മേ​​ലും ഫാ.​​വി​​ൻ​​സ​​ന്‍റ് ചെ​​റു​​വ​​ത്തൂ​​രും വാ​​യി​​ക്കും. തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷം സ്നേ​​ഹ​​വി​​രു​​ന്നും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ​​യും ഇ​​ത​​ര ക്രൈ​​സ്ത​​വ​​സ​​ഭ​​ക​​ളി​​ലെ​​യും നാ​​ല്പ​​തി​​ല​​ധി​​കം മെ​​ത്രാ​ന്മാ​രും വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ​​നി​​ന്നു​​മാ​​യി വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​​ല്മാ​​യ​​പ്ര​​തി​​നി​​ധി​​ക​​ളും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. ‌

http://kanjir apally diocese.com ൽ ര​​ണ്ടു മു​​ത​​ൽ ദൃ​​ശ്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും.

You must be logged in to post a comment Login