മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ഭി​​ഷി​​ക്ത​​നാ​​യി

മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ഭി​​ഷി​​ക്ത​​നാ​​യി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സീ​​റോ മ​​ല​​ബാ​​ര്‍ സഭാ മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ കൂ​​രി​​യ​​യു​​ടെ ദ്വി​​തീ​​യ ബി​​ഷ​​പ്പാ​​യി മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ഭി​​ഷി​​ക്ത​​നാ​​യി. മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ര്‍​മി​​ക​​നാ​​യിരുന്നു.കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് ക​​ത്തീ​​ഡ്ര​​ലി​​ലാണ്ന്  തി​​രു​​ക്ക​​ര്‍​മ​​ങ്ങള്‍ നടന്നത്. തൃശൂ  ർ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

ബിഷപ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മെ​​ത്രാ​​ന്‍ നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ ചാ​​ന്‍​സ​​ല​​ര്‍ റ​​വ.​​ഡോ. ആ​​ന്‍റ​​ണി കൊ​​ള്ള​​ന്നൂ​​ര്‍ വാ​​യി​​ച്ചു.  വി​​ശു​​ദ്ധ​​ഗ്ര​​ന്ഥം സാ​​ക്ഷി​​യാ​​ക്കി വി​​ശ്വാ​​സപ്ര​​ഖ്യാ​​പ​​നം ചൊ​​ല്ലി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു.

മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​നു സ്ഥാ​​നചി​​ഹ്ന​​ങ്ങ​​ളാ​​യ മു​​ടി​​യും (തൊ​​പ്പി) അം​​ശ​​വ​​ടി​​യും കൈ​​സ്ലീവ​​യും ന​​ല്‍​കി.
മാ​​ര്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ ജ്യേ​​ഷ്ഠ​​സ​​ഹോ​​ദ​​ര​​ന്‍ ഫാ. ​​ജോ​​ര്‍​ജ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ ആ​​ര്‍​ച്ച്ഡീ​​ക്ക​​നാ​​യി​​രു​​ന്നു. ഫാ.​​ ജോ​​സ് മാ​​ത്യു പ​​റ​​പ്പ​​ള്ളി​​ൽ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ണം ന​​ട​​ത്തി. ന​​വാ​​ഭി​​ഷി​​ക്ത​​ന്‍റെ മു​​ഖ്യ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന ദി​​വ്യ​​ബ​​ലിമ​​ധ്യേ കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​പാ​​ക്യം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി.

പൗ​​ര​​സ്ത്യ തി​​രു​​സം​​ഘ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ന്‍ ക​​ര്‍​ദി​​നാ​​ള്‍ ലെ​​യ​​നാ​​ര്‍​ഡോ സാ​​ന്ദ്രി​​യു​​ടെ സ​​ന്ദേ​​ശം മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ ട്രൈബ്യൂ​​ണ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ.​ ജോ​​സ് ചി​​റ​​മ്മല്‍ വാ​​യി​​ച്ചു. മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ ന​​ന്ദി പറഞ്ഞു.

 

You must be logged in to post a comment Login