ഓ​രോ മ​നു​ഷ്യ​നി​ലും ദൈ​വ​ത്തി​ന്‍റെ അം​ശ​മു​ണ്ട്: മാ​ർ തോ​മ​സ് ത​റ​യി​ൽ

ഓ​രോ മ​നു​ഷ്യ​നി​ലും ദൈ​വ​ത്തി​ന്‍റെ അം​ശ​മു​ണ്ട്: മാ​ർ തോ​മ​സ് ത​റ​യി​ൽ

തി​രു​വ​ന​ന്ത​പു​രം:ഓ​രോ മ​നു​ഷ്യ​നി​ലും ദൈ​വ​ത്തി​ന്‍റെ അം​ശ​മു​ണ്ട്. അ​താ​ണ് സു​വി​ശേ​ഷം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് എന്നും കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ള്‍ സു​വി​ശേ​ഷ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​നു പ​ക​ർ​ന്നു ന​ൽ​കു​ന്നുവെന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​രു​ണ്യ ശു​ശ്രൂ​ഷ​യാ​യ ലൂ​ർ​ദ് മാ​താ കെ​യ​ർ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക​നി​വി​ലേ​ക്കൊ​രു കൈ​ത്താ​ങ്ങ് മെ​ഗാ​ഷോ​യു​ടെ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു പ​ല​കാ​ര്യ​ങ്ങ​ളി​ലും ചി​ല​പ്പോ​ഴെ​ങ്കി​ലും വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്പോ​ൾ കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​കു​ന്നു. ആ​രാ​ലും അ​റി​യ​പ്പെ​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളു​ണ്ട്. അ​വ​യെ​ല്ലാം സ​മൂ​ഹ​ത്തോ​ടു​ള്ള കാ​രു​ണ്യ​ഭാ​വ​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളാ​ണ്.

അ​പ​ര​ന്‍റെ അ​ത്യാ​വ​ശ്യ​ങ്ങ​ളാ​ണ് ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കാ​ൾ വ​ലു​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തു കൊ​ണ്ടാ​ണ് നാ​മെ​ല്ലാം ഇ​ത്ത​ര​ത്തി​ലു​ള്ള സം​രം​ഭ​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്കു​ന്ന​ത്. ആ ​തി​രി​ച്ച​റി​വാ​ണ് ന​മ്മ​ളെ ത​ന്നെ കൂ​ടു​ത​ൽ പ​ങ്കു​വ​യ്ക്കാ​ൻ ന​മ്മ​ളെ സ​ഹാ​യി​ക്കും. അ​തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ലൂ​ർ​ദ് മാ​താ കെ​യ​ർ ന​ട​ത്തു​ന്ന​ത്. ഇ​ത്ര​മാ​ത്രം സാ​മൂ​ഹ്യ​മാ​യി ഉ​യ​ർ​ന്ന കേ​ര​ള​ത്തി​ൽ പോ​ലും ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന പ്രാ​യ​മാ​യ മ​നു​ഷ്യ​രെ കാ​ണാ​ൻ ക​ഴി​യും.

 അ​തു​കൊ​ണ്ട് ആ​രോ​രു​മി​ല്ലാ​തെ ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങേ​ണ്ടി​വ​രു​ന്ന മ​നു​ഷ്യ​ർ​ക്ക് ഭ​വ​ന​ങ്ങ​ളൊ​രു​ക്കാ​ൻ, മ​ഹ​ത്വ​പൂ​ർ​ണ​മാ​യ ജീ​വി​ത​മൊ​രു​ക്കി​ക്കൊ​ടു​ക്കാ​ൻ നാ​മെ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You must be logged in to post a comment Login