മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ഭി​ഷി​ക്ത​നാ​യി

മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ഭി​ഷി​ക്ത​നാ​യി

തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ഭി​ഷി​ക്ത​നാ​യി. ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ പ്ര​ത്യേ​ക ബ​ലി​പീ​ഠ​ത്തി​ലാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് കോ​ന്പാ​റ ആ​ർ​ച്ച്ഡീ​ക്ക​നാ​യി. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഡോ. ​സൂ​സ​പാ​ക്യം സ​ന്ദേ​ശം ന​ൽ​കി. മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ച്ചു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​നു​മോ​ദ​ന സ​മ്മേ​ള​നം സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

You must be logged in to post a comment Login