ചൈനീസ് അധികാരികള്‍ മെത്രാനെ മോചിപ്പിച്ചു, പക്ഷേ കുര്‍ബാന അര്‍പ്പിക്കാന്‍ വിലക്ക്

ചൈനീസ് അധികാരികള്‍ മെത്രാനെ മോചിപ്പിച്ചു, പക്ഷേ കുര്‍ബാന അര്‍പ്പിക്കാന്‍ വിലക്ക്

ബെയ്ജിംങ്: മിഡോംങ് രൂപതയിലെ ബിഷപ് വിന്‍സെന്റ് ഗുവോയെ ചൈനീസ് അധികാരികള്‍ വിട്ടയച്ചു. പക്ഷേ അദ്ദേഹത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് അധികാരികള്‍ വിലക്കിയിട്ടുണ്ട്.കാരണം ഗവണ്‍മെന്റ് അംഗീകരിച്ചിരിക്കുന്ന മെത്രാനല്ല അദ്ദേഹം. പരിശുദ്ധ സിംഹാസനത്തോടാണ് 59 കാരനായ ഇദ്ദേഹം കൂറുപുലര്‍ത്തുന്നത്.

വത്തിക്കാന്റെ അനുവാദമില്ലാതെ ഗവണ്‍മെന്റ് നിയമിച്ച മെത്രാന്‍ ബിഷപ് വിന്‍സെന്റ് സിലുവിനോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വിസമ്മതം രേഖപ്പെടുത്തിയതിനെതുടര്‍ന്നാണ് അധികാരികള്‍ ഇദ്ദേഹത്തെ താമസസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയത്.

ഫുജിയാന്‍ പ്രൊവിന്‍സില്‍ 370,000 കത്തോലിക്കരുണ്ട്. അണ്ടര്‍ഗ്രൗണ്ട് സഭകളിലായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 80,000 കത്തോലിക്കരും മിന്‍ഡോങ് രൂപതയിലാണ്. ഇതില്‍ 50വൈദികരും 100 കന്യാസ്ത്രീകളുമുണ്ട്.

You must be logged in to post a comment Login