സഹനസമരത്തിന് ആഹ്വാനം മുഴക്കി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താധ്യക്ഷന്‍റെ ഇടയലേഖനം

സഹനസമരത്തിന് ആഹ്വാനം മുഴക്കി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താധ്യക്ഷന്‍റെ ഇടയലേഖനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല​​യി​​ലെ കു​​​രി​​​ശ് പു​​​നഃ​​​സ്ഥാ​​​പി​​​ച്ചും ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പു വ​​​രു​​​ത്തി​​​യും നാ​​​ട്ടി​​​ൽ സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷ​​​വും ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന് സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത. ഇ​​​തി​​​നാ​​​യി സ​​​ഹ​​​ന​​​സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ എ​​​ഴു​​​തി​​​യ ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​ഞ്ഞു.

രൂ​​​പ​​​ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ഇ​​​ന്ത്യ​​​യി​​​ലാ​​​ക​​​മാ​​​നം ന​​​ട​​​ക്കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​ത​​​ന്നെ​​​യാ​​​ണ് ഇ​​​വി​​​ടെ അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്നും ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​യു​​ന്നു.

കു​​​രി​​​ശു​​മ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​വും ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​ന്ത്യ സ്വ​​​ത​​​ന്ത്ര​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ ആ​​​രം​​​ഭി​​​ച്ച ബോ​​​ണ​​​ക്കാ​​​ട് തേ​​​യിലത്തോട്ടവും ഈ ​​​തേ​​​യി​​​ല​​ത്തോ​​​ട്ട​​​ത്തി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​നാ​​​യി സ്ഥാ​​​പി​​​ത​​​മാ​​​യ ദേ​​​വാ​​​ല​​​യ​​​വും ഇ​​​വി​​​ടെ​​​യു​​​ണ്ട്. എ​​​സ്റ്റേ​​​റ്റ് വ​​​ക ഭൂ​​​മി​​​യി​​​ൽ നി​​​ന്നു ന​​​ൽ​​​കി​​​യ 90 സെ​​​ന്‍റ് വ​​​സ്തു​​​വി​​​ലാ​​​ണ് ബോ​​​ണ​​​ക്കാ​​​ട് അ​​​മ​​​ലോ​​​ത്ഭ​​​വ ദേ​​​വാ​​​ല​​​യം സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. 1938ൽ ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​ണി ആ​​​രം​​​ഭി​​​ക്കു​​​ക​​​യും 1940ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ന്ന് 1957ൽ ​​​അ​​​ന്ന​​​ത്തെ വി​​​തു​​​ര ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ടെ​​​ല​​​സ്ഫോ​​​ർ ഗോ​​​മ​​​സ് ആ​​​ണ് ക​​​റി​​​ച്ച​​​ട്ടി മ​​​ല​​​യു​​​ടെ നെ​​​റു​​​ക​​​യി​​​ൽ കു​​​ശി​​​ശ് സ്ഥാ​​​പി​​​ച്ച​​​ത്. 1964ൽ ​​​ഉ​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ഈ ​​​മ​​​ല ഒ​​​ഴി​​​കെ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം ഒ​​​ലി​​​ച്ചു​​പോ​​​യ​​​ത് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഈ ​​​മ​​​ല​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ഒ​​​രി​​​ക്ക​​​ലും വ​​​റ്റാ​​​ത്ത നീ​​​രു​​​റ​​​വ അ​​​ത്ഭു​​​ത രോ​​​ഗ​​​സൗ​​​ഖ്യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ വി​​​ശ്വാ​​​സി​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഈ ​​​മ​​​ല​​​യി​​​ൽ വ​​​രാ​​​ൻ തു​​​ട​​​ങ്ങി.

1987 മു​​​ത​​​ലാ​​​ണ് വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ വി​​​തു​​​ര​​​യ്ക്കു പു​​​റ​​​ത്തു​​​നി​​​ന്നും വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​വി​​​ടെ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്. 1996ൽ ​​​നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​കു​​​ക​​​യും 1998ൽ ​​​വി​​​തു​​​ര ഇ​​​ട​​​വ​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ല​​​യി​​​ലേ​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​നം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. 2008 മാ​​​ർ​​​ച്ചി​​​ൽ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

തു​​​ട​​​ർ​​​ന്ന്, മ​​ല​​യു​​ടെ നെ​​​റു​​​ക​​​യി​​​ൽ സ്ഥാ​​​പി​​​ച്ച കു​​​രി​​​ശി​​​നു പു​​​റ​​​മേ കു​​​രി​​​ശി​​​ന്‍റെ വ​​​ഴി അ​​​നു​​​ഷ്ഠാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 13 കു​​​രി​​​ശു​​​ക​​​ൾ കൂ​​​ടി സ്ഥാ​​​പി​​​ച്ചു. ഇ​​​തി​​​ൽ ഒ​​​ൻ​​​പ​​​ത് എ​​​ണ്ണം എ​​​സ്റ്റേ​​​റ്റ് ഭൂ​​​മി​​​യി​​​ലും നാ​​​ലെ​​​ണ്ണം വ​​​ന​​​ഭൂ​​​മി​​​യി​​​ലു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

മൂ​​​ന്നാ​​​റി​​​ലെ പ​​​പ്പാ​​​ത്തി​​​ച്ചോ​​​ല​​​യി​​​ലെ കു​​​രി​​​ശു പൊ​​​ളി​​​ക്ക​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ വ​​​നം കൈ​​​യേ​​​റു​​​ന്നു​​​വെ​​​ന്ന വ്യാ​​​ജ​​​പ​​​രാ​​​തി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ടു ചി​​​ല​​​ർ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു വ​​​രി​​​ക​​​യും ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ച്ച് തെ​​​റ്റാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​നം വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ണി​​​ച്ചു​​​കു​​​ന്ന​​​ത്തി​​​നെ​​​യും മ​​​റ്റ് ഇ​​​ട​​​വ​​​ക ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും പ്ര​​​തി​​​ക​​​ളാ​​​ക്കി കേ​​​സെ​​​ടു​​​ത്തു.

 
തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ 11ന് ​​​കു​​​രി​​​ശു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു വ​​​നം വ​​​കു​​​പ്പ് ര​​​ഹ​​​സ്യ നീ​​​ക്കം ന​​​ട​​​ത്തി. ഇ​​​തു ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​ക്കും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കുമെതിരേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 14ന് ​​​നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താ നേ​​​തൃ​​​ത്വം വ​​​നം മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ, അ​​​ന്നു​​​ത​​​ന്നെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​രി​​​ശു​​​ക​​​ൾ മു​​​ഴു​​​ൻ പൊ​​​ളി​​​ച്ചു മാ​​​റ്റ​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ച് വ​​​നം വ​​​കു​​​പ്പ് രൂ​​​പ​​​ത​​​യ്ക്ക് നോ​​​ട്ടീ​​​സും ന​​​ൽ​​​കി. 15നു ​​മ​​​ന്ത്രി​​​യു​​​മാ​​​യി രൂ​​​പ​​​താ നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം വി​​​ളി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കു​​​രി​​​ശ് പൊ​​​ളി​​​ച്ച് മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 19നു ​​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, അ​​​തി​​​നു ത​​​ലേ​​​ന്നു​​​ത​​​ന്നെ കു​​​ര​​​ശ​​​മ​​​ല​​​യി​​​ലെ എ​​​ല്ലാ കു​​​രി​​​ശു​​​ക​​​ളും ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

കു​​​രി​​​ശു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​ത് വ​​​നം വ​​​കു​​​പ്പ​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. അ​​​ങ്ങ​​നെ​​​യെ​​​ങ്കി​​​ൽ വ​​​ർ​​​ഗീ​​​യ​​ശ​​​ക്തി​​​ക​​​ളാ​​​കാം കു​​​രി​​​ശ് ത​​​ക​​​ർ​​​ത്ത​​​ത്. ഇ​​​തു സ​​​ഭ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​മാ​​​ണ്. ഇ​​​ട​​​യ​​​ലേ​​​ഖ​​​നം ആശങ്ക വെളിപെടുത്തി.

You must be logged in to post a comment Login