പാവങ്ങളുടെ തോഴന്‍ യാത്രയായി

പാവങ്ങളുടെ തോഴന്‍ യാത്രയായി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി:  അ​​​മേ​​​രി​​​ക്ക​​​ൻ ബി​​​ഷ​​​പ് വി​​​ല്യം ജി. ​​​ക​​​ർ​​​ളി​​​ൻ നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായിരുന്നു.  തൊണ്ണൂറ് വയസ് പ്രായമുണ്ടായിരുന്നു. പാ​​​വ​​​ങ്ങ​​​ൾ​​​ക്കും അ​​​ഗ​​​തി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ജി​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച ഇദ്ദേഹം മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്നു.

1988 മു​​​ത​​​ലു​​​ള്ള ആ​​​റു വ​​​ർ​​​ഷം വാ​​​ഷിം​​​ഗ്ട​​​ൺ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ സ​​​ഹാ​​​യ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു. 1994 ൽ ​​​നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ത്തെ ഷാ​​​ർ​​​ല​​​റ്റ് രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. 2002 ൽ ​​​വി​​​ര​​​മി​​​ച്ചു. 1970ൽ ​​​മ​​​ദ​​​ർ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ​​​യാ​​​ണ് പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്. അ​​​ന്ന് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ദ​​​ർ ആ​​​കൃ​​​ഷ്ട​​​യാ​​​യി.

മ​​​ദ​​​റി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.എ​​​യി​​​ഡ്സ് രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ തു​​​റ​​​ന്ന ഗി​​​ഫ്റ്റ് ഓ​​​ഫ് പീ​​​സ് അ​​​ഗ​​​തി​​​കേ​​​ന്ദ്ര​​​മ​​​ട​​​ക്കം മ​​​ദ​​​റി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബി​​​ഷ​​​പ് ക​​​ർ​​​ളി​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login