മെത്രാന്‍ ഏകാന്തഗായകനാകരുത്: മാര്‍പാപ്പ

മെത്രാന്‍ ഏകാന്തഗായകനാകരുത്: മാര്‍പാപ്പ

വത്തിക്കാന്‍: നല്ലിടയന്റെ സ്വഭാവമുള്ളവനും പൗരോഹിത്യത്തിന്റെ സത്ത സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനുമാണ് മെത്രാന്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

പ്രാര്‍തഥനയുടെ മനുഷ്യനും പ്രഘോഷണത്തിന്റെ മനുഷ്യനും കൂട്ടായ്മയുടെ മനുഷ്യനുമായിരിക്കണം അയാള്‍. പാപ്പ ഓര്‍മ്മിപ്പിച്ചു. മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മെത്രാന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെത്രാന്‍ ജനങ്ങളുടെയിടയില്‍ ആയിരിക്കേണ്ടവനാണ്. അയാളൊരിക്കലും ബിസിനസ് സ്ഥാപനങ്ങളുടെ അധികാരിയെപോലെ വ്യാപരിക്കരുത്.

പതിനഞ്ചാം തീയതി വരെയാണ് മിഷനില്‍ നിന്നുള്ള മെത്രാന്മാരുടെ സമ്മേളനം. ആഫ്രിക്കയിലെ 17, ഏഷ്യയിലെ 8, ഓഷ്യാന 6, ലാറ്റിന്‍ അമേരിക്ക 3 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മെത്രാന്മാരുടെ പ്രാതിനിധ്യം. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ ആന്റണി മുല്ലശ്ശേരി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗായകസംഘത്തില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഏകാന്തഗായകനെപോലെയാകരുത് മെത്രാനെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഒരുമയുടെ സിദ്ധി മെത്രാനുണ്ടായിരിക്കണം. മറ്റുള്ളവരെ ശ്രവിക്കാന്‍ക്ഷമയുണ്ടായിരിക്കണം. പരിശുദ്ധാരൂപിയുടെ സ്വരത്തിന് ചെവി കൊടുക്കുകയും വേണം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login