കറുത്ത നസ്രായേന്റെ തിരുനാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, 800 പേര്‍ക്ക് പരിക്ക്

കറുത്ത നസ്രായേന്റെ തിരുനാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, 800 പേര്‍ക്ക് പരിക്ക്

മനില: അത്ഭുതരോഗശാന്തിവരങ്ങളുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ഫിലിപ്പൈന്‍സിലെ ബ്ലാക്ക് നസ്രായന്റെ പ്രദക്ഷിണത്തോട് അനുബന്ധിച്ച് നടന്ന തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. 800 പേര്‍ക്ക് പരിക്കേറ്റു. 3.5 മില്യന്‍ ആളുകളാണ് ഇതില്‍ പങ്കെടുത്തത്.

കത്തോലിക്കാ വിശ്വാസികളുടെ വലിയൊരു ആഘോഷമാണിത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പൊതുവെ സമാധാനപരമായിരുന്നു ചടങ്ങുകള്‍. 1606 ല്‍ സ്പാനീഷ് മിഷനറിമാര്‍ സമ്മാനിച്ചതാണ് ബ്ലാക്ക് നസ്രായന്റെ രൂപം.രൂപത്തില്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ രോഗസൗഖ്യംകി്ട്ടുന്നു എന്നതാണ് വിശ്വാസം.

നാലായിരത്തോളം പോലീസുകാര്‍ തന്നെ ഈ ചടങ്ങിലേക്കായി വിന്യസിക്കപ്പെട്ടിരുന്നു.

You must be logged in to post a comment Login