അഭിനയത്തിന് അവധി നല്കി ആത്മീയതയിലേക്ക് തിരിയുന്ന നടി

അഭിനയത്തിന് അവധി നല്കി ആത്മീയതയിലേക്ക് തിരിയുന്ന നടി

ലെറ്റീഷ്യ വൈറ്റ് എന്ന അഭിനേത്രി പ്രശസ്തിയുടെ കൊടുമുടിയിലാണ്. ദ കമ്മൗട്ടര്‍, അര്‍ബന്‍ ഹൈം, ടോപ് ബോയ്, ഡോക്ടര്‍ ഹൂ, ഹ്യൂമന്‍സ് എന്നിവയെല്ലാമാണ് ലെറ്റീഷ്യയുടെ പ്രമുഖ ചിത്രങ്ങളെങ്കിലും ബ്ലാക്ക് പാന്തര്‍ ആണ് അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്..

പക്ഷേ ഈ കൊടുമുടിയില്‍ നില്ക്കുമ്പോഴാണ് ലെറ്റീഷ്യയ്ക്ക് ഒരു തോന്നലുണ്ടായത് താന്‍ അഭിനയത്തിന്റെ കാര്യത്തില്‍ വല്ലാതെ ബിംബവല്‍ക്കരിക്കപ്പെടുകയാണെന്നും ആരാധനാപാത്രമായിത്തീരുകയാണെന്നും. അതുകൊണ്ട് തല്ക്കാലം അവള്‍ അഭിനയത്തിന് ബ്രേക്ക് നല്കി. അതാവട്ടെ ദൈവത്തോട് കൂടുതല്‍ ചേര്‍ന്നുനില്ക്കാന്‍ ലെറ്റീഷ്യക്ക് കരുത്തും നല്കി.

ഒര ുക്രിസ്ത്യാനിയായിത്തീരാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. ദൈവവുമായിട്ടുള്ള എന്റെ ബന്ധം മെച്ചപ്പെടുത്താനും ദൈവത്തെ കണ്ടെത്താനും..ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തിലൂടെയായിരുന്നു ഞാന്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്.ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷം ആശ്രയിച്ചിരിക്കുന്നത് മറ്റൊന്നിലുമല്ല ദൈവവുമായുള്ള ബന്ധത്തിലാണ്. ഒരു ടിവി ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലെറ്റീഷ്യ വ്യക്തമാക്കി.

ഒര ുക്രിസ്ത്യാനിയെന്ന നിലയില്‍ നിങ്ങളൊരിക്കലും പരിപൂര്ണ്ണരായിരിക്കില്ല.എന്നാല്‍ ഓരോ ദിവസവും നിങ്ങള്‍ അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം. ലെറ്റീഷ്യ പറയുന്നു.

You must be logged in to post a comment Login