ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്ന രാജ്യങ്ങള്‍

ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്ന രാജ്യങ്ങള്‍

ദൈവനിന്ദാനിയമത്തിന്റെ പേരില്‍ ആളുകളെ വധശിക്ഷയ്ക്കും ക്രൂരവിചാരണയ്ക്കും വിധേയമാക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് യുഎസ് കമ്മീഷന്റെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം പുറത്തിറക്കി. അഞ്ചുരാജ്യങ്ങളാണ് ഇതില്‍ മുമ്പന്തിയിലുള്ളത്. ഇറാന്‍, പാക്കിസ്ഥാന്‍, യെമന്‍,സോമാലിയ, ഖത്തര്‍ എന്നിവയാണവ.

ലോകത്തെ 195 രാജ്യങ്ങളില്‍ 71 രാജ്യങ്ങളില്‍ ദൈവനിന്ദാനിയമം നിലവിലുണ്ട്. എന്നാല്‍ പലരാജ്യങ്ങളിലും ഈ നിയമം ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷങ്ങളെയും അന്യായമായി പീഡിപ്പിക്കുന്നതിന് വേണ്ടി ദുരുപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പാക്കിസ്ഥാന്‍.

മുസ്ലീമിനോട് ബൈസെക്കിള്‍ നന്നാക്കിയതിന്‍റെ കൂലി ചോദിച്ചതിന് പോലും ക്രൈസ്തവന്റെ ചുമലില്‍ ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ടിട്ടുള്ള രാജ്യമാണ് ഇത്. പലപ്പോഴും കൊലപാതകങ്ങള്‍ക്കും അക്രമാസക്തമായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനും ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ നിസ്സഹായരായ ആളുകള്‍ ഇരകളായി മാറാറുണ്ട്.

You must be logged in to post a comment Login