വിശുദ്ധവാരത്തില്‍ തിരുവോസ്തിയില്‍ നിന്ന് രക്തം

വിശുദ്ധവാരത്തില്‍ തിരുവോസ്തിയില്‍ നിന്ന് രക്തം

അര്‍ജന്റീന: വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച ദിവ്യകാരുണ്യാരാധന നടന്നുകൊണ്ടിരിക്കവെ തിരുവോസ്തിയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങി.അര്‍ജന്റീനയിലെ ഡാഫെല രൂപതയിലാണ് സംഭവം.

സാന്‍ മിഗല്‍ ഡ്രഗ് റിഹാബിലിറ്റേഷന്‍ ഭവനില്‍ ആരാധന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. ഒരു സംഘം ചെറുപ്പക്കാരാണ് ആരാധന നടത്തിക്കൊണ്ടിരുന്നത്. ആരാധനയില്‍ മുഴുകിയിരിക്കവെയാണ് തിരുവോസ്തിയ്ക്കുണ്ടായ മാറ്റം അവര്‍ ശ്രദ്ധിച്ചത്. കടും ചുവപ്പുനിറമായിരുന്നു ഒഴുകിയിറങ്ങുന്ന രക്തത്തിന്. തിരുവോസ്തിയുടെ ഉള്ളില്‍ നിന്നാണ് അത് ഒഴുകിയിരുന്നത്. സാന്‍ മിഗല്‍ ഹൗസിന്റെ കോര്‍ഡിനേറ്റര്‍ ജുവാന്‍ പറയുന്നു.

സംഭവം റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം ബിഷപ് ഫെര്‍ണാണ്ടസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുവോസ്തി അവിടെ നിന്ന് പരിശോധനയ്ക്കായി മാറ്റി. സംഭവത്തെക്കുറിച്ച് പഠിക്കാനായി അന്വേഷണസംഘത്തെയും മെത്രാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login