‘സ്വവര്‍ഗ്ഗവിവാഹങ്ങള്‍ സഭയ്ക്ക് ആശീര്‍വദിക്കേണ്ടി വന്നേക്കാം’

‘സ്വവര്‍ഗ്ഗവിവാഹങ്ങള്‍ സഭയ്ക്ക് ആശീര്‍വദിക്കേണ്ടി വന്നേക്കാം’

മ്യൂണിച്ച്: സഭയിലെ വൈദികര്‍ക്ക് സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കേണ്ടി വന്നേക്കാം എന്ന് ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്‌റ് കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സ്. ഇതു സംബന്ധിച്ച് നിരവധി കേസുകള്‍ വരുന്ന സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ അഭിപ്രായപ്രകടനം.

കഴിഞ്ഞ ശരത്കാലത്താണ് ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗവിവാഹം നടന്നത്. ജൂണിലായിരുന്നു പാര്‍ലമെന്റ് സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് നിയമം പാസാക്കിയത്. കഴിഞ്ഞ മാസം അവസാനം ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റ് ബിഷപ് ഫ്രാന്‍സ് ജോസഫ് ബോഡി കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കണോ എന്ന വിഷയത്തില്‍ ഡിബേറ്റ് സംഘടിപ്പിച്ചിരുന്നു.

You must be logged in to post a comment Login