വിവാഹിതയായില്ല, കന്യാസ്ത്രീയുമായില്ല, പക്ഷേ ഇവളാണ് ഏകസ്ഥ ജീവിതം നയിക്കുന്ന അല്മായ വനിതകളുടെ മധ്യസ്ഥ

വിവാഹിതയായില്ല, കന്യാസ്ത്രീയുമായില്ല, പക്ഷേ ഇവളാണ് ഏകസ്ഥ ജീവിതം നയിക്കുന്ന അല്മായ വനിതകളുടെ മധ്യസ്ഥ

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട എമിലീനയാണ് ഏകസ്ഥ ജീവിതം നയിക്കുന്ന അല്മായ വനിതകളുടെ മധ്യസ്ഥ.

ഫ്രാന്‍സിലെ സിസ്റ്റേറിയന്‍ ആശ്രമാധിപന്റെ നിര്‍ദ്ദേശാനുസരണമാണ് എമിലീന ജീവിച്ചിരുന്നത്. എന്നാല്‍ അവള്‍ ഒരിക്കലും ഒരു ആശ്രമത്തില്‍ പ്രവേശിക്കുകയോ കമ്മ്യൂണിറ്റി ജീവിതം നയിക്കുകയോ ചെയ്തില്ല. പകരം ഏകാന്തജീവിതം നയിച്ചു, ആത്മീയഗുരുവിന്റെ നിര്‍ദ്ദേശാനുസരണം. അതോടൊപ്പം അഗാധമായ പ്രാര്‍ത്ഥനാജീവിതവും. കഠിനമായ തപശ്ചര്യകളായിരുന്നു അവള്‍ അനുഷ്ഠിച്ചിരുന്നത്. നഗ്നപാദയായി നടന്നുനീങ്ങിയിരുന്ന എമിലീയ അനേകരെ തന്നിലേക്ക് ആകര്‍ഷിച്ചിരുന്നു.

ഒക്ടോബര്‍ 27 നായിരുന്നു സഭ എമിലീയായുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

You must be logged in to post a comment Login