ഒരു അല്മായ വനിത കൂടി വാഴ്ത്തപ്പെട്ടവളാകുന്നു…

ഒരു അല്മായ വനിത കൂടി വാഴ്ത്തപ്പെട്ടവളാകുന്നു…

കത്തോലിക്കാസഭയില്‍ ധന്യപദവിയിലുള്ള ഇറ്റലിക്കാരിയായ ഈതല മേലായെ ശനിയാഴ്ച വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും. 1904- 1957 കാലഘട്ടത്തില്‍ വടക്കെ ഇറ്റലിയിലായിരുന്നു ഈതല ജീവിച്ചിരുന്നത്.

ദൈവത്തോട് വിമുഖത പുലര്‍ത്തി ജീവിച്ചിരുന്ന ഒരു പൂര്‍വ്വകാലം ഈതലയ്ക്കുണ്ടായിരുന്നു. നിരീശ്വരവാദത്തിന്റെയും സഭാവിദ്വേഷത്തിന്റെയും ഇരുണ്ട ഇടനാഴിയിലൂടെയായിരുന്നു അക്കാലത്ത് ഈതല സഞ്ചരിച്ചിരുന്നത്.

സ്വസഹോദരന്‍ ഒമ്പതാം വയസില്‍ മരണമടഞ്ഞത് ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയാതെ പോയത് അവളുടെ ദൈവനിഷേധത്തിന് ആക്കം കൂട്ടി. പിന്നീട് ഒരു കുമ്പസാരത്തിലൂടെ അവള്‍ ദൈവികപ്രകാശത്തിലേക്ക് കടന്നുവരികയായിരുന്നു. അതോടെ ദൈവകരുണയുടെ സമൃദ്ധിയില്‍ നിറഞ്ഞൊഴുകുന്ന പുഴയായി അവള്‍ മാറി.

പിന്നീട് ബെനഡിക്ടൈന്‍ ഒബ്ലേറ്റില്‍ അംഗമായി. മരിയ ഡെല്ല ട്രിനിറ്റ എന്നാണ് അവള്‍ അപ്പോള്‍ പേരു സ്വീകരിച്ചത്. സഭയിലെ എക്കാലത്തെയും അറിയപ്പെടുന്ന മിസ്റ്റിക്കുകളിലൊരാളായിട്ടാണ് ഇന്ന് ഈതലയ്ക്ക് സ്ഥാനം കല്പിച്ചിരിക്കുന്നത്.

നാളെ ലാ- സ്‌പേസായിലെ വിശുദ്ധ ആല്‍ബനയുടെ ഭദ്രാസന ദേവാലയത്തില്‍ രാവിലെ പത്തു മണിക്ക് കര്‍ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി മധ്യേ ഈതല വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് പേരുചേര്‍ക്കപ്പെടും.

You must be logged in to post a comment Login