വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ വിശുദ്ധ പദവിയിലേക്ക്, വത്തിക്കാന്‍ അത്ഭുതരോഗസൗഖ്യം സ്ഥിരീകരിച്ചു

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ വിശുദ്ധ പദവിയിലേക്ക്, വത്തിക്കാന്‍ അത്ഭുതരോഗസൗഖ്യം സ്ഥിരീകരിച്ചു

തൃ​​​​ശൂ​​​​ർ: തി​​​​രു​​​​ക്കു​​​​ടും​​​​ബ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മ​​​​റി​​​​യം ത്രേ​​​​സ്യ​​​​ വിശുദ്ധ പദവിയിലേക്ക്. മറിയംത്രേസ്യായുടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി ല​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ള്ള വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ വി​​​​ദ​​​​ഗ്ധ മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചതോടെയാണ് ഇതിനുള്ള സാധ്യത തുറക്കപ്പെട്ടത്. ഇതോടെ  വി​​​​ശു​​​​ദ്ധ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യായി. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ ഒ​​​​ന്പ​​​​താം വ​​​​ാർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഏ​​​​ഴു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​മി​​​​തി​​​​യാ​​​​ണ് അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് ഐ​​​​ക​​​​ക​​​​ണ്ഠ്യേന സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

“അ​​​​ക്യൂ​​​​ട്ട് റെ​​​​സ്പി​​​​രേ​​​​റ്റ​​​​റി ഫെ​​​​യ്‌​​​ലി​​​​യ​​​​ർ എന്ന് വൈദ്യശാസ്ത്രം പേരിട്ടു വിളിച്ച അസുഖമുള്ള തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പെ​​​​രി​​​​ഞ്ചേ​​​​രി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലു​​​​ള്ള ചൂ​​​​ണ്ട​​​​ൽ വീ​​​​ട്ടി​​​​ൽ ജോ​​​​ഷി​​​​യു​​​​ടെ​​​​യും ഷി​​​​ബി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യ ക്രി​​​​സ്റ്റ​​​​ഫ​​​​റി​​​​ന് ലഭിച്ച അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തിയാണ് ഇപ്പോള്‍ മെഡിക്കല്‍ സംഘം അംഗീകരിച്ചിരിക്കുന്നത. അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പൂ​​​​ർ​​​​ണ വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ പ്ര​​​​സ​​​​വി​​​​ച്ച കു​​​​ഞ്ഞി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​വും ശ്വാ​​​​സ​​​​കോ​​​​ശ​​​​വും ശ​​​​രി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ജീ​​​​വ​​​​ൻ​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.ഈ ഘട്ടത്തില്‍ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യോ​​​​ടെ രോ​​​​ഗ​​​​ശാ​​​​ന്തി​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ച്ചു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്നാം ദി​​​​വ​​​​സം 2009 ഏ​​​​പ്രി​​​​ൽ ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​പ്പോ​​​​ൾ മൂ​​​​ന്നാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ക്രി​​​​സ്റ്റ​​​​ഫ​​​​ർ.

അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ സ​​​​മി​​​​തി​​​​യും ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ സ​​​​മി​​​​തി​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യെ വി​​​​ശു​​​​ദ്ധ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കും.​​​​

You must be logged in to post a comment Login