യുവജനസിനഡില്‍ ഒരു കൗമാരക്കാരന്‍ വിശുദ്ധപദത്തിലേക്ക്…

യുവജനസിനഡില്‍ ഒരു കൗമാരക്കാരന്‍ വിശുദ്ധപദത്തിലേക്ക്…

വത്തിക്കാന്‍: ഒക്ടോബര്‍ 14 മുതല്‍ ഒരു മാസം നീണ്ടുനില്ക്കുന്ന യുവജന സിനഡില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു കൗമാരക്കാരനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. വാഴ്ത്തപ്പെട്ട നണ്‍ഷ്യോ സള്‍പ്രിസോ എന്ന 19 കാരനാണ് വിശുദ്ധനാകുന്നത്. ഓസ്‌ക്കാര്‍ റൊമാരോ, പോള്‍ ആറാമന്‍ എന്നിവരുള്‍പ്പെടെയുള്ള നാലു പേരുടെ ഗണത്തിലേക്കാണ് നണ്‍ഷ്യോ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്

. നന്നേ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നുവന്നത്. 19 ാം വയസില്‍ മരണമടയുമ്പോള്‍ അതിനകംനിരവധി വേദനകളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയി. അപ്പോഴെല്ലാം ദൈവത്തെപ്രതി സന്തോഷപൂര്‍വ്വംസഹിച്ചു.

ലൗകിസന്തോഷങ്ങളെയും സുഖങ്ങളെയുമല്ല പിന്തുടരേണ്ടതെന്നാണ് നണ്‍ഷ്യോയുടെ ജീവിതം നമുക്ക് പറഞ്ഞുതരുന്നത്.

You must be logged in to post a comment Login