പോള്‍ ആറാമന്റെ വിശുദ്ധ പദപ്രഖ്യാപനം 2018 ഒക്ടോബറില്‍

പോള്‍ ആറാമന്റെ വിശുദ്ധ പദപ്രഖ്യാപനം 2018 ഒക്ടോബറില്‍

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ നാമകരണനടപടികള്‍ അവസാനഘട്ടത്തിലേക്ക്. പാപ്പായുടെ മധ്യസ്ഥതയില്‍ നടന്ന ഒരു അത്ഭുതമാണ് ഇതിലേക്ക് വഴിതെളിച്ചിരിക്കുന്നത്. വെറോണയിലെ അമാന്‍ഡ എന്ന പെണ്‍കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട അത്ഭുതമാണ് പോള്‍ ആറാമനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ നാമകരണനടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ് കൈയൊഴിഞ്ഞ ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടതായിരുന്നു ഈ അത്ഭുതം.

ജീവന് വേണ്ടി നിലകൊണ്ട പോള്‍ ആറാമന്റെ ഹ്യമാനെ വീത്തെ എന്ന ചാക്രികലേഖനം ഇന്നും പ്രശംസിക്കപ്പെടുന്നു.

You must be logged in to post a comment Login