റാണി മരിയ ഇനി അള്‍ത്താരയില്‍…

റാണി മരിയ ഇനി അള്‍ത്താരയില്‍…

ഇ​ൻ​ഡോ​ർ: സെ​ന്‍റ് പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ വേ​ദി​യി​ൽ അ​ഞ്ചു ക​ർ​ദി​നാ​ൾ​മാ​ർ ഉ​ൾ​പ്പെടെ അ​റു​പ​തോ​ളം മെ​ത്രാ​ന്മാ​രു​ടെ​യും നൂ​റു​ക​ണ​ക്കി​നു വൈ​ദി​ക​രു​ടെ​യും സ​ന്യാ​സി​നി​ക​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മു​ഖ്യ​കാ​ർ​മി​ക​ൻ വ​ത്തി​ക്കാ​നി​ലെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ, സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ശ്ലൈ​ഹി​ക തി​രു​വെ​ഴു​ത്തു വാ​യി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഇം​ഗ്ലീ​ഷി​ലും റാ​ഞ്ചി ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ ഹി​ന്ദി​യി​ലും മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​നം വാ​യി​ച്ചു.

ദി​വ്യ​ബ​ലി​യു​ടെ ആ​ദ്യ​ഭാ​ഗ​ത്ത് അ​നു​താ​പ ശു​ശ്രൂ​ഷ​യ​ക്കു​ ശേ​ഷ​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. റാ​ണി മ​രി​യ​യെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന് ഇ​ൻ​ഡോ​ർ ബി​ഷ​പ് ഡോ. ​ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി മു​ഖ്യ​കാ​ർ​മി​ക​നോ​ട് അഭ്യർഥിച്ചു. റാ​ണി മ​രി​യ​യു​ടെ ല​ഘു​ജീ​വ​ച​രി​ത്രം വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റാ​ർ​ലി ഇം​ഗ്ലീ​ഷി​ലും സ​ത്ന ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ട​ക​ല്ലി​ൽ ഹി​ന്ദി​യി​ലും വാ​യി​ച്ചു.
കൃ​ത​ജ്ഞ​താ​ഗീ​ത​ത്തി​ന്‍റെ അ​ക​ന്പ​ടി​യോടെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യു​ടെ തി​രു​ശേ​ഷി​പ്പ്, തി​രു​സ്വ​രൂ​പം, ഛായാ​ചി​ത്രം എ​ന്നി​വ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം അ​ൾ​ത്താ​ര​യി​ലേ​ക്കെ​ത്തി. സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​മ​ട​ങ്ങി​യ തി​രു​ശേ​ഷി​പ്പ് എ​ഫ്സി​സി മ​ദ​ർ ജ​ന​റ​ൽ ആ​ൻ ജോ​സ​ഫി​ൽ​നി​ന്നു സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ഏ​റ്റു​വാ​ങ്ങി.

തി​രു​സ്വ​രൂ​പം റാ​ണി മ​രി​യ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും, ഛായാ​ചി​ത്രം ഇ​ൻ​ഡോ​ർ രൂ​പ​ത പ്ര​തി​നി​ധി​ക​ളു​മാ​ണു വ​ഹി​ച്ച​ത്. മു​ഖ്യ​കാ​ർ​മി​ക​ൻ ക​ർ​ദി​നാ​ൾ അ​മാ​ത്തോ തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും ചി​ത്ര​വും ആ​ശീ​ർ​വ​ദി​ച്ച​തോ​ടെ പ്ര​ഖ്യാ​പ​ന ശു​ശ്രൂ​ഷ പൂ​ർ​ത്തി​യാ​യി. മ​റ്റു ക​ർ​ദി​നാ​ൾ​മാ​ർ​ക്കും ഇ​ൻ​ഡോ​ർ ബി​ഷ​പ്പി​നും എ​ഫ്സി​സി മ​ദ​ർ ജ​ന​റ​ൽ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റാ​ർ​ലി എ​ന്നി​വ​ർ​ക്കും ക​ർ​ദി​നാ​ൾ അ​മാ​ത്തോ മാ​ർ​പാ​പ്പ​യു​ടെ തി​രു​വെ​ഴു​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ കൈ​മാ​റി.

You must be logged in to post a comment Login