വാഴ്ത്തപ്പെട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ഇ​​​ന്ന് പു​​​ല്ലു​​​വ​​​ഴിയില്‍

വാഴ്ത്തപ്പെട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ഇ​​​ന്ന് പു​​​ല്ലു​​​വ​​​ഴിയില്‍

കൊ​​​ച്ചി:  വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ഇ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യി പു​​​ല്ലു​​​വ​​​ഴിസെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​ക്കും. 19നാ​​​ണു മാ​​​തൃ​​ഇ​​​ട​​​വ​​​ക​​​യി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും.

19ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​ൽ ദി​​​വ്യ​​​ബ​​​ലി. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി​​​യെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ​​​മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ഭാ​​​യി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. സ്നേ​​​ഹ​​​ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് വെ​​​ബ്സൈ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ​​​യും ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ത​​​പാ​​​ൽ സ്റ്റാ​​​ന്പ്, ക​​​വ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ​​​യും പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. എ​​​ഫ്സി​​​സി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ സ്റ്റാ​​​ർ​​​ലി അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സൗ​​​മി​​​നി ബാ​​​ബു, വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് കാ​​​വ​​​ന​​​മാ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​വി​​​രു​​​ന്ന്.

18നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ദി​​​വ്യ​​​ബ​​​ലി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ ന​​​യി​​​ക്കും.

റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ളെ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന മ്യൂ​​​സി​​​യം പ​​​ള്ളി​​​യി​​​ലു​​​ണ്ട്. പ​​​ള്ളി​​​യു​​​ടെ സ​​​മീ​​​പ​​​ത്തു​​​ള്ള റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ​​ന്മ​​ഗൃ​​​ഹം കാ​​​ണാ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ണ​​​ങ്ങാ​​​ൻ പ​​​ള്ളി​​​യി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. എം​​​സി റോ​​​ഡി​​​ൽ പെ​​​രു​​​ന്പാ​​​വൂ​​​ർ- മൂ​​​വാ​​​റ്റു​​​പു​​​ഴ റൂ​​​ട്ടി​​​ലാ​​​ണു പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി.

You must be logged in to post a comment Login