വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ

ഇ​​ൻ​​ഡോ​​ർ:മലയാളത്തിന്‍റെ സ്വന്തം റാണി മരിയയെ  ഇന്നുമുതല്‍ സഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഔദ്യോഗികമായി വണങ്ങും. സെ​​ന്‍റ് പോ​​ൾ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലൊ​​രു​​ക്കു​​ന്ന വേ​​ദി​​യി​​ൽ രാ​​വി​​ലെ പ​​ത്തി​​ന്   വ​​ത്തി​​ക്കാ​​നി​​ലെ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യു​​ള്ള തി​​രു​​സം​​ഘ​​ത്തി​​ന്‍റെ പ്രീ​​ഫെ​​ക്ട് ക​​ർ​​ദി​​നാ​​ൾ ഡോ. ​ആ​​ഞ്ജ​​ലോ അ​​മാ​​ത്തോ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള ദി​​വ്യ​​ബ​​ലി​​യി​​ലാണ് പ്രഖ്യാപനം നടക്കുന്നത്.

സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യെ വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യാ​​ക്കി ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ ക​​ല്പ​​ന, ക​​ർ​​ദി​​നാ​​ൾ ഡോ. ​​ആ​​ഞ്ജ​​ലോ അ​​മാ​​ത്തോ ല​​ത്തീ​​നി​​ലും സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഇം​​ഗ്ലീ​​ഷി​​ലും വാ​​യി​​ക്കും. മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​ഖ്യാ​​പ​​നം റാ​​ഞ്ചി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ടെ​​ല​​സ്ഫോ​​ർ ടോ​​പ്പോ ഹി​​ന്ദി​​യി​​ൽ പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തും. തു​​ട​​ർ​​ന്നു വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യു​​ടെ ശി​​ല്പം, തി​​രു​​ശേ​​ഷി​​പ്പ്, ഛായാ​​ചി​​ത്രം എ​​ന്നി​​വ​​യേ​​ന്തി അ​​ൾ​​ത്താ​​ര​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം നടക്കും.

സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ, ബോം​​ബെ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ഡോ. ​​ഓ​​സ്വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ്, ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജാം​​ബ​​ത്തി സ്ത ദി​​ക്കാ​​ത്രോ, ഇ​​ൻ​​ഡോ​​ർ ബി​​ഷ​​പ് ഡോ. ​​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ, സി​​ബി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ബി​​ഷ​​പ് ഡോ. ​​തി​​യോ​​ഡ​​ർ മ​​സ്ക​​ര​​നാ​​സ് എന്നി വ രുൾപ്പെടെ രാ​​ജ്യ​​ത്തും പു​​റ​​ത്തും നി​​ന്നു​​മാ​​യി അ​​ന്പ​​തോ​​ളം മെ​​ത്രാ​ന്മാ​​ർ ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. പ്രാ​​ർ​​ഥ​​നാനൃ​​ത്ത​​ത്തോ​​ടെ​​യാ​​ണു മു​​ഖ്യ​​കാ​​ർ​​മി​​ക​​നെ​​യും സ​​ഹ​​കാ​​ർ​​മി​​ക​​രെ​​യും വേ​​ദി​​യി​​ലേ​​ക്ക് ആ​​ന​​യി​​ക്കു​​ന്ന​​ത്. പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ ഗ്ര​​ന്ഥ​​ വാ​​യ​​ന​​ക​​ൾ, കാ​​ഴ്ച​​സ​​മ​​ർ​​പ്പ​​ണം, പ്രാ​​ർ​​ഥ​​ന​​ക​​ൾ എ​​ന്നി​​വ​​യി​​ൽ കേ​​ര​​ള​​ത്തി​​ലെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. 

പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ൻ, ലോ​​ക്സ​​ഭാ സ്പീ​​ക്ക​​റും ഇ​​ൻ​​ഡോ​​ർ എം​​പി​​യു​​മാ​​യ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ തു​​ട​​ങ്ങി രാ​ഷ്‌​ട്രീ​​യ, സാ​​മൂ​​ഹ്യ, മ​​ത​​രം​​ഗ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​ർ പ്ര​​സം​​ഗി​​ക്കും.

You must be logged in to post a comment Login