സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊ​​​ച്ചി:  ന​​​വം​​​ബ​​​ർ നാ​​​ലി​​​നു രാ​​​വി​​​ലെ 10ന് ​​ഇ​​​ൻ​​​ഡോ​​​റിലെ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ലി​​​നു സ​​​മീ​​​പ​​​ത്തെ സെ​​​ന്‍റ് പോ​​​ൾ ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഗ്രൗ​​​ണ്ടി ല്‍ നടക്കുന്ന സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷിത്വപ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റും ഉ​ദ​യ്ന​ഗ​റും ഒ​​​രു​​​ങ്ങി. വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ഞ്ജ​​​ലോ അ​​​മാ​​​ത്തോ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​ പ്ര​​​ഖ്യാ​​​പ​​​ന​​​വും ദി​​​വ്യ​​​ബ​​​ലി​​​യും ന​​ട​​ക്കും. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​മു​​​ള്ള ഉ​​​ദ​​​യ്ന​​​ഗ​​​ർ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി​​​യി​​​ൽ മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നും പ്ര​​​ത്യേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഉ​​​ണ്ടാ​​​കും.

സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ക​​​ല്പ​​​ന, ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ഞ്ജ​​​ലോ അ​​​മാ​​​ത്തോ ല​​​ത്തീ​​​നി​​​ലും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഇം​​​ഗ്ലീ​​​ഷി​​​ലും വാ​​​യി​​​ക്കും. റാ​​​ഞ്ചി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ ഡോ. ​​​ടെ​​​ല​​​സ്ഫോ​​​ർ ടോ​​​പ്പോ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഹി​​​ന്ദി​​​യി​​​ൽ പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തും.

ദി​​​വ്യ​​​ബ​​​ലി​​​യി​​​ലെ ഗ്ലോ​​​റി​​​യ​​​യ്ക്കു മു​​​ന്പാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. തു​​​ട​​​ർ​​​ന്നു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യു​​​ടെ ശി​​​ല്പം, തി​​​രു​​​ശേ​​​ഷി​​​പ്പ്, ഛായാ​​​ചി​​​ത്രം എ​​​ന്നി​​​വ​​​യേ​​​ന്തി അ​​​ൾ​​​ത്താ​​​ര​​​യി​​​ലേ​​​ക്കു പ്ര​​​ദ​​​ക്ഷി​​​ണം. ക​​​ർ​​​ദി​​​നാ​​​ൾ അ​​​മാ​​​ത്തോ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​യ സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ, ബോം​​​ബെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഓ​​​സ്‌വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​റ്റി​​​സ്റ്റ ദി​​​ക്കാ​​​ത്രോ, ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ കൊ​​​ർ​​​ണേ​​​ലി​​​യോ, ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ, നാ​​​ഗ്പുർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​ക്കു​​ള​​​ങ്ങ​​​ര എ​​​ന്നി​​​വ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

രാ​​​ജ്യ​​​ത്തി​​ന​​ക​​ത്തും പു​​​റ​​​ത്തും​​നി​​​ന്നു​​​മാ​​​യി അ​​​ന്പ​​​തോ​​​ളം മെ​​​ത്രാ​​ന്മാ​​​ർ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ നീ​​​ളു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ദി​​​വ്യ​​​ബ​​​ലി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ർ​​​ശ​​​ന​​​മു​​​ണ്ട്.

ഉ​​ച്ച​​യ്ക്ക് ഒ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ, ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റും ഇ​​​ൻ​​​ഡോ​​​ർ എം​​​പി​​​യു​​​മാ​​​യ സു​​​മി​​​ത്ര മ​​​ഹാ​​​ജ​​​ൻ തു​​​ട​​​ങ്ങി രാ​​​ഷ്‌ട്രീയ, സാ​​​മൂ​​​ഹ്യ, മ​​​ത ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

You must be logged in to post a comment Login