സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വി​​​മോ​​​ച​​​ന​​​ത്തി​​​ന്‍റെ വി​​​ശു​​​ദ്ധ​​​ ന​​​ക്ഷ​​​ത്രം’ നാ​​​ട​​​കം ഇന്ന്

സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വി​​​മോ​​​ച​​​ന​​​ത്തി​​​ന്‍റെ വി​​​ശു​​​ദ്ധ​​​ ന​​​ക്ഷ​​​ത്രം’ നാ​​​ട​​​കം ഇന്ന്

കൊ​​​ച്ചി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​തം പ്ര​​​മേ​​​യ​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ നാ​​​ട​​​കം ഇ​​​ന്നു വൈ​​​കി​​ട്ട് ഏ​​​ഴി​​​നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ‘സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വി​​​മോ​​​ച​​​ന​​​ത്തി​​​ന്‍റെ വി​​​ശു​​​ദ്ധ​​​ ന​​​ക്ഷ​​​ത്രം’ എ​​​ന്ന നാ​​​ട​​​കം എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മാ​​​ധ്യ​​​മ​​​ വി​​​ഭാ​​​ഗ​​​മാ​​​യ പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നാ​​​ണു വേ​​​ദി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്.

മി​​​ക​​​ച്ച അ​​​മേ​​​ച്വ​​​ർ നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ വി​​​നോ​​​ദ്കു​​​മാ​​​റാ​​​ണ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ട​​​ക​​ത്തി​​​ന്‍റെ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.

പി​​​ൽ​​​ഗ്രിം​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റും ക​​​ണ്ട​​​നാ​​​ട് ഉ​​​ണ്ണി​​​മി​​​ശി​​​ഹാ പ​​​ള്ളി വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ലി​​​ന്‍റേ​​​താ​​​ണു സ​​​ഹ​​​സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​മാ​​​ണ നി​​​ർ​​​വ​​​ഹ​​​ണ​​​വും.
അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തു ശ്ര​​​ദ്ധേ​​​യ​​​യാ​​​യ ആ​​​ലീ​​​സ് മാ​​​ത്യു​​​വാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വേ​​​ഷ​​​മ​​​ണി​​​യു​​​ന്ന​​​ത്. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​യു​​ടെ ഘാ​​ത​​ക​​ൻ സ​​​മു​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​പ​​​ങ്കു​ വ​​​ഹി​​​ച്ച സാ​​​മി​​​യ​​​ച്ച​​​ന്‍റെ വേ​​​ഷ​​​ത്തി​​​ൽ ഫാ. ​​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ അ​​​ര​​​ങ്ങി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്.

You must be logged in to post a comment Login