വാഴ്ത്തപ്പെട്ട റാണി മരിയയുടെ പേരില്‍ ആദ്യത്തെ ദേവാലയം

വാഴ്ത്തപ്പെട്ട റാണി മരിയയുടെ പേരില്‍ ആദ്യത്തെ ദേവാലയം

ഇ​​​ൻ​​​ഡോ​​​ർ: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി റാ​​​ണി മ​​​രി​​​യ​​​യു​​​ടെ  ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഉ​​​ദ​​​യ്ന​​​ഗ​​​ർ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി ഇ​​​നി വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ ച​​​ർ​​​ച്ച് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടും.  ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും,

ബി​​​ജ്നോ​​​ർ, സ​​​ത്ന, ഇ​​​ൻ​​​ഡോ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ പ്രേ​​​ഷി​​​ത​​​ശു​​​ശ്രൂ​​​ഷ ചെ​​​യ്ത സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ ഉ​​​ദ​​​യ്ന​​​ഗ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് അ​​​വ​​​സാ​​​ന​​കാ​​​ല​​​ത്തു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.  1995 ഫെ​​​ബ്രു​​​വ​​​രി 25ന് ​​​ഉ​​​ദ​​​യ്ന​​​ഗ​​​ർ-​​​ഇ​​​ൻ​​​ഡോ​​​ർ റൂ​​​ട്ടി​​​ലെ ന​​​ച്ചാം​​​പൂ​​​രി​​​ലാ​​​ണു റാ​​​ണി മ​​​രി​​​യ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നവംബര്‍ നാലിനായിരുന്നു റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

ഫെ​​​ബ്രു​​​വ​​​രി 25നാ​​​ണു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ​​​.

You must be logged in to post a comment Login