വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ; കേരളസഭ കൃതജ്ഞതാ ബലി അര്‍പ്പിച്ചു

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ; കേരളസഭ കൃതജ്ഞതാ ബലി അര്‍പ്പിച്ചു

കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചതിന്‍റെ സന്തോഷസൂചകമായി കേ​​​ര​​​ള​​​സ​​​ഭ​​​ കൃ​​​ത​​​ജ്ഞ​​​ത​​യ​​ർ​​പ്പി​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ലായിരുന്നു കൃ​​​ത​​​ജ്ഞ​​​താ​​ബ​​​ലി​​​.
ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.45ന് ​​​എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ​​നി​​​ന്നു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പും തി​​​രു​​​സ്വ​​​രൂ​​​പ​​​വും വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​ തു​​​ട​​​ങ്ങി​​യ​​​ത്. അ​​​തി​​​രൂ​​​പ​​​ത പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ഹി​​​ച്ചു.

സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ലേ​​​ക്കെ​​​ത്തി​​​ച്ച തി​​​രു​​​ശേ​​​ഷി​​​പ്പ് പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റ​​​ത്തി​​​ൽ​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ൾ​​​ത്താ​​​ര​​​യി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​​പ്ര​​​സം​​​ഗ​​​ശേ​​​ഷം, സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ശ്ലൈ​​​ഹി​​​ക തി​​​രു​​​വെ​​​ഴു​​​ത്ത് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ വാ​​​യി​​​ച്ചു. സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ർ​​​ക്കൊ​​​പ്പം അ​​​ൾ​​​ത്താ​​​ര​​​യി​​​ൽ തി​​​രി​​​തെ​​​ളി​​​ച്ച മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി കൃ​​​ത​​​ജ്ഞ​​​താ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞെ​​​ര​​​ള​​​ക്കാ​​​ട്ട്, ത​​​ല​​​ശേ​​​രി മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം, നാ​​​ഗ്പു​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​ക്കു​​​ള​​​ങ്ങ​​​ര, ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ, പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി മു​​​ൻ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ഛാന്ദാ ​​​ബി​​​ഷ​​​പ് മാ​​​ർ എ​​​ഫ്രേം ന​​​രി​​​കു​​​ളം, മാ​​​ണ്ഡ്യ ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, പു​​​ന​​​ലൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പം നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വൈ​​​ദി​​​ക​​​രും ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. തു​​​ട​​​ർ​​​ന്നു സ​​​മ്മേ​​​ള​​​ന​​വും ന​​ട​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

You must be logged in to post a comment Login