വെഞ്ചരിച്ച ഉപ്പിന്റെ ശക്തിയറിയാമോ?

വെഞ്ചരിച്ച ഉപ്പിന്റെ ശക്തിയറിയാമോ?

വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തിയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വെഞ്ചരിച്ച ഉപ്പിന്റെ ശക്തിയെക്കുറിച്ച് എത്ര പേര്‍ക്കറിയാം.?

വെഞ്ചരിച്ച വെള്ളം പോലെ തന്നെ അനുഗ്രഹദായകവും ശക്തിദായകവുമാണ് വെഞ്ചരിച്ച ഉപ്പും. ക്രിസ്തുവിന് മുമ്പ് തൊട്ടുതന്നെ യഹൂദ മതപാരമ്പര്യത്തില്‍ വെഞ്ചരിച്ച ഉപ്പ് മതപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. റോമന്‍ പാരമ്പര്യത്തില്‍ ആദിമക്രൈസ്തവരുടെ കാലം മുതല്‍ തന്നെ വെഞ്ചരിച്ച ഉപ്പ് ഉപയോഗിച്ചുവന്നിരുന്നു.

ഇന്ന് കൂടുതലായും വെഞ്ചരിച്ച ഉപ്പ് ഉപയോഗിക്കുന്നത് ഭൂതോച്ചാടനം, മാമ്മോദീസാ, അള്‍ത്താരയുടെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. വെള്ളം വെഞ്ചരിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. വീടുകളുടെ വെഞ്ചരിപ്പിനും ഉപ്പ് ഉപയോഗിക്കാറുണ്ട്.

പൈശാചികശക്തികളുടെ സ്വാധീനത്തില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കാന്‍ വെഞ്ചരിച്ച ഉപ്പിന് ശക്തിയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഉപ്പ് വിതറിയാല്‍ പൈശാചികശക്തികള്‍ വീടുകളെ ഉപദ്രവിക്കുകയില്ല എന്നാണ് വിശ്വാസം.

You must be logged in to post a comment Login