സൊളാനസ് കാസെ വാഴ്ത്തപ്പെട്ടവനായി

സൊളാനസ് കാസെ വാഴ്ത്തപ്പെട്ടവനായി

ഡിട്രോയിറ്റ്: ഫാ. സൊളാനസ് കാസെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അമേരിക്കയില്‍ ജനിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. അത്ഭുതകരമായ രോഗസൗഖ്യവരമുള്ളവനും ജ്ഞാനിയുമായിരുന്നു കപ്പൂച്ചിന്‍ വൈദികന്‍ കൂടിയായ ഇദ്ദേഹം.

കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയാണ് വിശുദ്ധബലി മധ്യേ ഫാ. സൊളാനസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഐറീഷ് കുടുംബവേരുകളുള്ള ഇദ്ദേഹം ഉറച്ച കത്തോലിക്കാ ബോധ്യങ്ങളുള്ള വ്യക്തിയായിരുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. ദരിദ്രരെയും രോഗികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അനുകമ്പാര്‍ദ്രമായ ഹൃദയത്തോടെ സ്വീകരിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം കര്‍ദിനാള്‍ പറഞ്ഞു.

ഡെട്രോയിറ്റ് ലിയോണ്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങില്‍ 66,000 പേര്‍ പങ്കെടുത്തു. ഒക്കലോമയിലെ ഫാ. സ്റ്റാന്‍ലി റോഥര്‍ ആണ് അമേരിക്കയില്‍ നിന്നുള്ള ആദ്യ വാഴ്ത്തപ്പെട്ടവന്‍. 1981 ല്‍ രക്തസാക്ഷിത്വം വരിച്ച ഇദ്ദേഹം സെപ്തംബര്‍ 23 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.

 

You must be logged in to post a comment Login