കാറുകളും മറ്റും വെഞ്ചരിക്കുന്നതിന്റെ കാരണമെന്താണ്?

കാറുകളും മറ്റും വെഞ്ചരിക്കുന്നതിന്റെ കാരണമെന്താണ്?

നിത്യസാധാരണമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും വെഞ്ചരിക്കാവുന്നവയാണ് എന്ന് റിച്ചുലേ റൊമാനം എന്ന ആരാധനാകര്‍മ്മങ്ങളെക്കുറിച്ചുള്ള സഭയുടെ പുസ്തകത്തിലെ ഒരു സെക്ഷനില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് മരുന്നുകള്‍, വിത്തുകള്‍ എന്നിവയെല്ലാം വെഞ്ചരിക്കാവുന്നവയാണ്.

നിത്യോപയോഗസാധനങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നാം സഞ്ചരിക്കുന്ന വാഹനങ്ങളും. നമ്മുടെ ജീവിതവും നാം ഉപയോഗിക്കുന്ന വസ്തുവകകളും എല്ലാം ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ്. അല്ലെങ്കില്‍ അവയെല്ലാം ദൈവം നമുക്ക് നല്കുന്നവയാണ്. അവയുടെ സംരക്ഷണം ദൈവത്തില്‍ നിന്ന് നമുക്ക് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

വെഞ്ചിരിപ്പിന്റെ ചരിത്രത്തിന് തിരുവചനവുമായി കൂടി ബന്ധമുണ്ട്. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലെ എട്ടാം അധ്യായം 26 മുതല്‍ 40 വരെയുള്ള തിരുവചനങ്ങള്‍ ഇതിലേക്ക് സാധൂകരിക്കാവുന്നവയാണ്.

വാഹനങ്ങളില്‍ യാത്രചെയ്യുന്നവരുടെ സംരക്ഷണം നാം ദൈവത്തോട് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത് ഓരോ വെഞ്ചരിപ്പിലൂടെയും.

You must be logged in to post a comment Login