ഇറാക്കിലെ നഗരങ്ങളില്‍ കുരിശുകള്‍ വീണ്ടും ഉയരുന്നു

ഇറാക്കിലെ നഗരങ്ങളില്‍ കുരിശുകള്‍ വീണ്ടും ഉയരുന്നു

മൊസൂള്‍: ഐഎസ് തകര്‍ത്ത ഇറാക്കി നഗരങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ച് കുരിശുകളുടെ സ്ഥാപനവും വെഞ്ചരിപ്പും തുടരുന്നു. പുതുക്കി പണിത നഗരങ്ങളിലെല്ലാം കുരിശുകള്‍ സ്ഥാപിക്കുന്നുണ്ട്. ബാക്ക്ഡിഡായില്‍ മെയ് രണ്ടിന് നടന്ന കുരിശ് വെഞ്ചരിപ്പ് സിറിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ് യൗഹാന ബു്‌ട്രോസ് നിര്‍വഹിച്ചു.

ഈ നഗരത്തില്‍ തകര്‍ക്കപ്പെട്ട നഗരങ്ങളുടെ എണ്ണം 13,000 ആണ്. ഇതില്‍ 669 എണ്ണം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടവയാണ്. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. 250 മില്യന്‍ യൂഎസ് ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

വീടുകളുടെ നിര്‍മ്മാണത്തോട് അനുബന്ധിച്ച് വീട്ടുകാര്‍ പരസ്പരം സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമായ ഒലിവില മരങ്ങള്‍ കൈമാറുന്ന ചടങ്ങ് മെയ് എട്ടിന് നടന്നു.

You must be logged in to post a comment Login