ബ്ലൂ ​വെ​യി​ലി​നു ത​ട​യി​ടാ​ൻ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു സു​പ്രീം കോ​ട​തി

ബ്ലൂ ​വെ​യി​ലി​നു ത​ട​യി​ടാ​ൻ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു സു​പ്രീം കോ​ട​തി

 കൊ​ല​യാ​ളി ഗെ​യി​മാ​യ ബ്ലൂ ​വെ​യി​ലി​നു ത​ട​യി​ടാ​ൻ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു സു​പ്രീം കോ​ട​തി. ഇ​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വ​നി​ത, ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം, മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം, വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി ദൂ​ര​ദ​ർ​ശ​ൻ പ​ത്ത് മി​നി​റ്റി​ൽ കു​റ​യാ​ത്ത പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കാ​നാണ് കോ​ട​തി നി​ർ​ദേ​ശം.

ഗെ​യി​മി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്രൈം ​ടൈ​മി​ൽ സം​പ്രേ​ഷ​ണം ചെ​യ്യ​ണം. ഇ​തു സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന ഏ​തു ന​ട​പ​ടി​യെ​യും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
ബ്ലൂ​വെ​യി​ൽ മൂ​ലം 28ഓ​ളം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാണ് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യിരിക്കുന്നത്.

You must be logged in to post a comment Login