ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

വൈദികര്‍ക്ക് ബോഡി ബില്‍ഡിംങ് പാടില്ലെന്നുണ്ടോ? ആര്‍ക്കെങ്കിലും അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ അത് മാറ്റിവച്ചോളൂ. കാരണം തൃശൂര്‍ അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന ബോഡിബില്‍ഡിംങ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ മികച്ച പത്ത് മോഡല്‍ ഫിസിക്കായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ഫാ. ജോസഫ് സണ്ണി മണ്ഡകത്ത് ആയിരുന്നു.

ഇരിങ്ങാലക്കുട രൂപതാംഗമാണ് 36 കാരനായ ഫാ. ജോസഫ് സണ്ണി. ചാലക്കുടിക്ക് സമീപം തുരുത്തിപ്പറമ്പ് ഔര്‍ ലേഡി ഓഫ് ഗ്രേസ് ചര്‍ച്ച് ഇടവകവികാരിയാണ് ഇദ്ദേഹം. തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് ഫാ. ജോസഫ്. ഇടവകക്കാര്‍ക്കെല്ലാം അറിയാം അച്ചന്‍ ആളൊരു ബോഡി ബില്‍ഡറാണെന്ന്.

മത്സരത്തില്‍ മാറ്റുരച്ചത് അറിഞ്ഞ് നിരവധി വൈദികസുഹൃത്തുക്കളും മറ്റ് സുഹൃത്തുക്കളും അഭിനന്ദിച്ചതായി അച്ചന്‍ പറയുന്നു.

നിരവധി ചെറുപ്പക്കാരെ ആരോഗ്യകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ ജിംനാസ്റ്റിക്കായ അച്ചന്റെ ഈ വിജയം സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

You must be logged in to post a comment Login