കാണാതായ മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തി

കാമറൂണ്‍:ബിഷപ് ജീന്‍ മേരി ബെനോയിറ്റ് ബല്ലയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ ആഴ്ച ആരംഭത്തിലാണ് ഇദ്ദേഹത്തെ കാണാതായത്. ബുധനാഴ്ച സനാഹ നദിയുടെ സമീപത്തായി ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

എന്നെ അന്വേഷിക്കരുത്,ഞാന്‍ വെള്ളത്തിലുണ്ട് എന്നെഴുതി വച്ച കുറിപ്പ് കാറില്‍ കണ്ടതായി പറയുന്നു. ഇത് അദ്ദേഹം ആത്മഹത്യ ചെയ്തതാണ് എന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പക്ഷേ ഭൂരിപക്ഷം വിശ്വാസികളും ഇത് വിശ്വസിക്കാന്‍ തയ്യാറല്ല.

ബിഷപ് കൊല്ലപ്പെടാനുള്ള സാധ്യതയാണ് അവര്‍ പറയുന്നത്. രാജ്യത്ത് ഇതിനകം നിരവധി വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളെയും വൈദികരെയും തട്ടിക്കൊണ്ടുപോകാറുമുണ്ട്. ബോക്കോ ഹാരാമാണ് ഇതിന് പിന്നിലുള്ളത്.

കാണാതായ അന്നുമുതല്‍ മെത്രാന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ടായിരുന്നു. ഇന്നലെ മീന്‍പിടുത്തക്കാരനാണ് പാലത്തിന്റെ അടിയിലായി മെത്രാന്റെ മൃതദേഹം കണ്ടെത്തിയത്. 58 വയസായിരുന്നു.

ബാഫിയ രൂപതയുടെ മെത്രാനായിരുന്നു. രണ്ടുലക്ഷത്തോളം കത്തോലിക്കരുണ്ട് ഇവിടെ. 2003 ജൂലൈ 12 നായിരുന്നു മെത്രാഭിഷേകം നടന്നത്.

You must be logged in to post a comment Login