ബോക്കോ ഹാരാം കഴിഞ്ഞ വര്‍ഷം ചാവേറുകളാക്കിയത് 135 കുട്ടികളെ

ബോക്കോ ഹാരാം കഴിഞ്ഞ വര്‍ഷം ചാവേറുകളാക്കിയത് 135 കുട്ടികളെ

വാഷിംങ്ടണ്‍: നൈജീരിയായിലും കാമറൂണിലുമായി ബോക്കോ ഹാരാം കഴിഞ്ഞവര്‍ഷം 135 കുട്ടികളെ ചാവേറുകളാക്കി എന്ന് യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ലെക്കാള്‍ അഞ്ചിരട്ടിയാണിതെന്നും വാര്‍ത്തയില്‍ പറയുന്നു.

നിര്‍ബന്ധപൂര്‍വ്വമാണ് കുട്ടികളെ ഭീകരര്‍ ചാവേറുകളാക്കിയിരിക്കുന്നത്. കുട്ടികള്‍ പലപ്പോഴും പലവിധ ആക്രമണങ്ങള്‍ക്കും ക്രൂരമായ പീഡനങ്ങള്‍ക്കും അവരുടെ വീടുകളിലും സ്‌കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിധേയരാകുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ലോകമെങ്ങും നടക്കുന്ന വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ കുട്ടികളെയാണ് മുന്നണിപ്പോരാളികളാക്കി മാറ്റിയിരിക്കുന്നത്. മനുഷ്യപരിചയായി കുട്ടികള്‍ പലപ്പോഴും മാറുന്നു.കൂടാതെ ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും കുട്ടികള്‍ വിധേയരാകുന്നു.

പോഷകാഹാരക്കുറവിന്റെ പേരിലും ലോകമെങ്ങുമുള്ള കുട്ടികള്‍ ദുരിതം അനുഭവിക്കുന്നുണ്ട്.

You must be logged in to post a comment Login