ഇപ്പോഴും 110 പെണ്‍കുട്ടികളെ കാണാനില്ല. നൈജീരിയായിലെ ക്രൈസ്തവസമൂഹം വിലാപത്തില്‍

ഇപ്പോഴും 110 പെണ്‍കുട്ടികളെ കാണാനില്ല. നൈജീരിയായിലെ ക്രൈസ്തവസമൂഹം വിലാപത്തില്‍

കാനോ: ബോക്കോ ഹാരാം തീവ്രവാദസംഘടന കഴിഞ്ഞ ആഴ്ച നൈജീരിയായിലെ ടെക്‌നിക്കല്‍ കോളജ് ആക്രമിച്ചതില്‍ ഇപ്പോഴും 110 പെണ്‍കുട്ടികളെ കണ്ടെത്താനായിട്ടില്ല.

ഞങ്ങള്‍ അതീവദു:ഖത്തിലാണ്, പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനായി പ്രാര്‍ത്ഥനയിലും. പ്രദേശത്തെ കത്തോലിക്കാ വൈദികന്‍ പറയുന്നു.

ഫെബ്രുവരി 19 നാണ് സംഭവം സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം കുട്ടികളെ ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാശ്ചാത്യവിദ്യാഭ്യാസം പാപമാണ് എന്ന് വിശ്വസിക്കുന്ന ഭീകരസംഘടനയാണ് ബോക്കോ ഹാരം. 2009 മുതല്ക്കാണ് ഈ ഭീകരസംഘടന ലോകസമൂഹത്തിന് ഭീതിയായി പടര്‍ന്നുപിടിച്ചത്. കഴിഞ്ഞ ആഴ്ച നൈജീരിയാക്കാര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. ബോക്കോ ഹാരാമിന്റെ മാനസാന്തരത്തിന് വേണ്ടി പരിശുദ്ധമറിയത്തോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നാണ് നൈജീരിയന്‍ ബിഷപ് ഒലിവര്‍ ഡാഷയ്ക്ക് ക്രി്‌സ്തുദര്‍ശനമുണ്ടായത്.

You must be logged in to post a comment Login