ബോക്കോ ഹാരാം വീണ്ടും ശക്തിപ്രാപിക്കുന്നു

ബോക്കോ ഹാരാം വീണ്ടും ശക്തിപ്രാപിക്കുന്നു

നൈജീരിയ: ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹാരം വീണ്ടും ഉയിര്‍ത്തെണീല്ക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നതായി സൂചനകള്‍. ബോക്കോ ഹാരം അടുത്തയിടെ നിരവധി പേരെ കൊന്നൊടുക്കുകയും ഗുഡംബാലി നഗരം വിട്ടുപോകാന്‍ ആയിരങ്ങളെ നിര്‍ബന്ധം ചൊലുത്തുകയും ചെയ്യുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. എഎഫ്പി യാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ശനിയാഴ്ച ഗുഡുബാലി നഗരം ബോക്കോഹാരം കീഴടക്കിയെന്നാണ് റിപ്പോര്‍ട്ട്. നഗരംപിടിച്ചെടുത്തത് ബോക്കോഹാരമിന്റെ പ്രധാനപ്പെട്ട വിജയമാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘം ഇത് സാധിച്ചെടുത്തിരിക്കുന്നത്. 2009 മുതല്‍ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്കോ ഹാരം ബോംബ് സ്‌ഫോടനങ്ങളും കൊലപാതകപരമ്പരകളും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

You must be logged in to post a comment Login