ഭാര്യയും മക്കളുമുണ്ടെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് നിയുക്ത കര്‍ദിനാള്‍

ഭാര്യയും മക്കളുമുണ്ടെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് നിയുക്ത കര്‍ദിനാള്‍

ബൊളീവിയ: തനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന് വ്യാപകമായി പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് ബൊളീവിയായിലെ നിയുക്ത കര്‍ദിനാള്‍ ടോറിബിയോ ടിക്കോണ പ്രസ്താവന പുറപ്പെടുവിച്ചു. എന്റെ വ്യക്തിജീവിതത്തെ തകര്‍ത്തുകൊണ്ട് മീഡിയായിലൂടെ പരക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും സത്യവുമായി ഇതിന് പുലബന്ധം പോലുമില്ലെന്നും ബൊളിവിയന്‍ ബിഷപ്പ് ടോര്‍ബിയോ വ്യക്തമാക്കി. ഇത് എനിക്ക് എതിരെമാത്രമുള്ള പ്രചരണമല്ല, മറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എതിരെയുള്ള ആക്രമണം കൂടിയാണ്. ബിഷപ് വ്യക്തമാക്കി.

പുതിയ കര്‍ദിനാള്‍ പദവി നല്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്ത  14 പേരില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നുണ്ട്. പാവങ്ങളുടെ രക്ഷകനായിട്ടാണ് ബിഷപ് ടോറിബിയോ അറിയപ്പെടുന്നത്.

ഇദ്ദേഹത്തിന് എതിരെ ഉയര്‍ന്നുവന്നിട്ടുള്ള വാര്‍ത്തകളെക്കുറിച്ച് വത്തിക്കാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

 

You must be logged in to post a comment Login